SBI ഉപഭോക്താക്കൾ‌ക്ക് സന്തോഷവാർത്ത.. ഇനി ബാങ്ക് സൗകര്യങ്ങൾ വീട്ടിൽ തന്നെ ലഭ്യമാകും!

എസ്‌ബി‌ഐ നിയമങ്ങൾ‌ അനുസരിച്ച് നിങ്ങൾക്ക് ഡോർസ്റ്റെപ്പ് ബാങ്കിംഗ് സംവിധാനം വഴി വീട്ടിലിരുന്ന് കൊണ്ട് കുറഞ്ഞത് 1,000 രൂപ മുതൽ 20,000 രൂപയും വരെ കൈപ്പറ്റാൻ കഴിയും.   

Written by - Ajitha Kumari | Last Updated : Jan 4, 2021, 02:16 PM IST
  • എസ്‌ബി‌ഐ നിയമങ്ങൾ‌ അനുസരിച്ച് നിങ്ങൾക്ക് ഡോർസ്റ്റെപ്പ് ബാങ്കിംഗ് സംവിധാനം വഴി വീട്ടിലിരുന്ന് കൊണ്ട് കുറഞ്ഞത് 1,000 രൂപ മുതൽ 20,000 രൂപയും വരെ കൈപ്പറ്റാൻ കഴിയും.
  • ജോയിന്റ് അക്കൗണ്ട് ഉള്ള ഉപഭോക്താവിന് ഡോർസ്റ്റെപ്പ് ബാങ്കിംഗിന്റെ ആനുകൂല്യം ലഭിക്കുന്നില്ല.
SBI ഉപഭോക്താക്കൾ‌ക്ക് സന്തോഷവാർത്ത.. ഇനി ബാങ്ക് സൗകര്യങ്ങൾ വീട്ടിൽ തന്നെ ലഭ്യമാകും!

ന്യുഡൽഹി: ബാങ്കിൽ ഇത്തരത്തിലുള്ള നിരവധി സൗകര്യങ്ങളുണ്ട് അത് നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ഉപയോഗിക്കാം. ഡോർസ്റ്റെപ്പ് ബാങ്കിംഗ് (Doorstep Banking) സൗകര്യം ആരംഭിച്ചതിന് ശേഷം ഇപ്പോൾ ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റുകൾ, പേ ഓർഡറുകൾ തുടങ്ങിയ സാമ്പത്തികേതര സേവനങ്ങൾക്കായും ബാങ്ക് നിങ്ങളുടെ വീട്ടിലേക്ക് വരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State bank of India) തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇത്തരം നിരവധി സംവിധാനങ്ങൾ നൽകുന്നുണ്ടെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ.  ഇത് വഴി നിങ്ങൾക്ക് ബാങ്കിൽ പോകേണ്ട ആവശ്യമേ വരുന്നില്ല.  അത്തരം സവിശേഷതകളെക്കുറിച്ച് നോക്കാം... 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ക്യാഷ് പിക്കപ്പ്, ക്യാഷ് ഡെലിവറി, ചെക്ക് റിസീവിംഗ്, ലൈഫ് സർട്ടിഫിക്കറ്റ് പിക്കപ്പ്, കെ‌വൈ‌സി ഡോക്യുമെൻറ് പിക്കപ്പ്, ഡ്രാഫ്റ്റ് ഡെലിവറി, ഫാം -15 പിക്കപ്പ് തുടങ്ങി നിരവധി ഡോർസ്റ്റെപ്പ് സൗകര്യങ്ങളാണ് (Door Step Facilities) നിങ്ങൾക്ക് ലഭിക്കുന്നത്. 

വീട്ടിലിരുന്നുകൊണ്ട് കൈപ്പറ്റാൻ പറ്റുന്ന കാശ് 

എസ്‌ബി‌ഐ (SBI) നിയമങ്ങൾ‌ അനുസരിച്ച് നിങ്ങൾക്ക് ഡോർസ്റ്റെപ്പ് ബാങ്കിംഗ് സംവിധാനം വഴി വീട്ടിലിരുന്ന് കൊണ്ട് കുറഞ്ഞത് 1,000 രൂപ മുതൽ 20,000 രൂപയും വരെ കൈപ്പറ്റാൻ കഴിയും. ഇതിനായി ആദ്യം പണം പിൻവലിക്കാൻ ഒരു അഭ്യർത്ഥന (Request) അയയ്ക്കണം. ഇതിനുശേഷം, ബാങ്ക് വർക്കർ നിങ്ങളുടെ അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ  അക്കൗണ്ടിൽ ആവശ്യത്തിന് ബാലൻസ് ഇല്ലെങ്കിൽ നിങ്ങളുടെ ഈ ഇടപാട്  റദ്ദാക്കപ്പെടും. എന്നാൽ അക്കൗണ്ടിൽ പണമുണ്ടെങ്കിൽ ബാങ്ക് തൊഴിലാളി പണം സ്വയം എടുത്ത് നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്ന് നിങ്ങൾക്ക് കൈമാറുന്നതാണ്.  

Also Read: ആധാറിൽ പേരും വിലാസവും അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള എളുപ്പ മാർഗം അറിയൂ.. 

എന്താണീ ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനം?

ചെക്ക് നിക്ഷേപിക്കുക, പണം പിൻവലിക്കുക, നിക്ഷേപിക്കുക, ലൈഫ് സർട്ടിഫിക്കറ്റുകൾ എടുക്കുക തുടങ്ങി നിരവധി സൗകര്യങ്ങൾ ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനത്തിലൂടെ ഉപയോക്താക്കൾക്ക് വീട്ടിലിരുന്നു കൊണ്ട് പ്രയോജനപ്പെടുത്താം. 70 വയസ്സിനു മുകളിൽ പ്രായമുള്ള, വികലാംഗ, കാഴ്ചയില്ലാത്തവർ എന്നിവർക്ക് അവരുടെ വീട്ടിൽ ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിന് ഈ സേവനം സഹായിക്കും. ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനത്തിന് (Door Step Facilities) കീഴിൽ ഒരു ബാങ്ക് ജീവനക്കാരൻ നിങ്ങളുടെ വീട്ടിൽ വന്ന് പേപ്പർ വാങ്ങി ബാങ്കിൽ കൊടുക്കും.

ഡോർ സ്റ്റെപ്പ് ബാങ്കിംഗിന്റെ ആനുകൂല്യം ഇവർക്ക് ലഭിക്കില്ല

1. ജോയിന്റ് അക്കൗണ്ട് (Joint Account Holders) ഉള്ള ഉപഭോക്താവിന് ഡോർസ്റ്റെപ്പ് ബാങ്കിംഗിന്റെ ആനുകൂല്യം ലഭിക്കുന്നില്ല.
2. മൈനർ അക്കൗണ്ടുകളുള്ള (Minor Account) ഉപഭോക്താക്കൾക്കും ഈ സൗകര്യം ലഭിക്കില്ല.
3. വ്യക്തിഗതമല്ലാത്ത അക്കൗണ്ടുകളുള്ള (Non-Personal Holders) ഉപഭോക്താക്കൾക്കും ഈ സൗകര്യത്തിന്റെ ആനുകൂല്യം ലഭിക്കുന്നില്ല.

Also Read: സൂപ്പർ ഓഫറുമായി BSNL! 365 രൂപയുടെ റീചാർജിൽ ഒത്തിരി ആനുകൂല്യങ്ങൾ!

ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സേവനം ഇങ്ങനെ ആരംഭിക്കുക   

ഈ സൗകര്യം ആരംഭിക്കുന്നതിന് ആദ്യം നിങ്ങൾ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവയിലേക്ക് പോയി രജിസ്റ്റർ (Register) ചെയ്യണം. ഇതുകൂടാതെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 നും വൈകുന്നേരം 4 നും ഇടയിൽ 1800111103 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് നിങ്ങൾക്ക് സ്വയം രജിസ്റ്റർ ചെയ്യാം.SBI ഡോർ‌സ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചുള്ള കൂടുതൽ‌ വിവരങ്ങൾ‌ക്ക് ഉപഭോക്താക്കൾ‌ക്ക് https://bank.sbi/dsb സന്ദർശിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള SBI ബ്രാഞ്ചുമായും ബന്ധപ്പെടാം.

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News