ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഞായറാഴ്ചത്തെ ജമ്മു കശ്‍മീർ സന്ദർശനത്തിനു മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പഞ്ചായത്തി രാജ് ദിവസിൻറെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. കഴിഞ്ഞ ദിവസം ജമ്മുവിലെ സുർജ്വാനിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യൂ വരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ജമ്മു കശ്‍മീരിൽ ഒരുക്കിയിരിക്കുന്നത്. പഞ്ചായത്തി രാജ് സംവിധാനത്തിന്റെ ഭാഗമായി 30,000 ലധികം അംഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രാജ്യത്ത് മറ്റിടങ്ങളിലുള്ള അംഗങ്ങൾ വെർച്ച്വലായി പരിപാടിയുടെ ഭാഗമാവും.
എല്ലാ വർഷവും ഏപ്രിൽ 24ലാണ് പഞ്ചായത്തി രാജ് ദിവസായി ആഘോഷിക്കുന്നത്. ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവിധാനമായ പഞ്ചായത്തി രാജിന്, 1993 ഏപ്രിൽ 24ന് ഭരണഘടനാ സാധുത കൈവന്നു. ചരിത്രത്തിലെ നിർണായക നിമിഷത്തിന്റെ അടയാളപ്പെടുത്താലായിയിരുന്നു അത്. ''വികേന്ദ്രീകരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക്” എന്നതായിരുന്നു പ്രഥമ ലക്‌ഷ്യം. അതുവഴി സമഗ്രമായ വികസനം ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുക എന്നതാണ്.
ഈ വർഷം പഞ്ചായത്തി രാജ് ദിവസ് ചടങ്ങിനായി ജമ്മുവിലെ സമ്പാ ജില്ലയിലെ പള്ളി പഞ്ചായത്താണ് തിരഞ്ഞെടുക്കപ്പെട്ടത്. കർഷകർക്കും സർപഞ്ചുമാർക്കും ഗ്രാമത്തലവന്മാർക്കും അവരുടെ വരുമാനവും ഉൽപന്നങ്ങളും മെച്ചപ്പെടുത്താനും സ്വയം പര്യാപ്തരാകാനുമുള്ള നൂതന മാർഗങ്ങൾ അവതരിപ്പിക്കാൻ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
ഗ്രാമീണ വികസനത്തിനും കർഷകർക്കുമുള്ള ജിയോസ്‌പേഷ്യൽ സാങ്കേതികവിദ്യ, കർഷകർക്ക് അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനത്തിന് ഉപയോഗിക്കാവുന്ന ആപ്പുകൾ, ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള ബയോടെക്‌നോളജി നവീകരണം എന്നിവയാണ് പ്രധാന കണ്ടുപിടുത്തങ്ങൾ. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ, കീടനാശിനി തളിക്കുന്നതിനും മാലിന്യ സംസ്കരണത്തിനുമുള്ള ഡ്രോൺ പ്രയോഗം, ആറ്റോമിക് റേഡിയേഷനിലൂടെ പഴങ്ങളുടെ ഷെൽഫ് ആയുസ്സ് വർദ്ധിപ്പിക്കലും പ്രദർശനത്തിന്റെ ഭാഗമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA