ഓഹരി വിപണി ഇന്നും നഷ്ടത്തിൽ..!

ബിഎസ്ഇയിലെ 1221 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1407 ഓഹരികൾ നഷ്ടത്തിലായിരുന്നു.   

Last Updated : Jul 31, 2020, 06:04 PM IST
ഓഹരി വിപണി ഇന്നും നഷ്ടത്തിൽ..!

മുംബൈ: ഓഹരി വിപണി ഇന്നും നഷ്ടത്തിൽ ക്ലോസ് ചെയ്തു.  സെൻസെക്സ് 129.18 പോയിന്റ താഴ്ന്ന് 37,606.89 ലാണ് വ്യാപാരം അവസാനിപ്പിക്കുന്നത്.  നിഫ്റ്റി 28.70 പോയിന്റ് താഴ്ന്ന് 11,073.50 ലുമെത്തി.

ബിഎസ്ഇയിലെ 1221 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1407 ഓഹരികൾ നഷ്ടത്തിലായിരുന്നു. 168 ഓഹരികൾക്ക് മാറ്റമില്ല.  ഫാർമ സൂചികയാണ് നേട്ടത്തിൽ മുന്നിൽ. എഫ്എംസിജി, ലോഹം, ഐടി സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  ഊർജ്ജം, വാഹനം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ വിൽപന സമ്മർദ്ദം നേരിട്ടു. 

Also read: പെൻഷൻ അക്കൗണ്ട് തുറക്കാൻ എളുപ്പമാണ്, ഈ document മാത്രം മതി..!

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.  സിപ്ല, സൺ ഫാർമ, എസ്ബിഐ, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. 

Trending News