ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

സെന്‍സെക്സ് 64.20 പോയന്റ് താഴ്ന്ന് 35592.50 ലും നിഫ്റ്റി 9.30 പോയന്റ് നഷ്ടത്തില്‍ 10,652.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.   

Last Updated : Jan 29, 2019, 05:13 PM IST
ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. എന്നാല്‍, ഐടി മേഖലയിലെ സ്‌റ്റോക്കുകള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

സെന്‍സെക്സ് 64.20 പോയന്റ് താഴ്ന്ന് 35592.50 ലും നിഫ്റ്റി 9.30 പോയന്റ് നഷ്ടത്തില്‍ 10,652.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ബിഎസ്ഇയിലെ 1144 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1346 ഓഹരികള്‍ നഷ്ടത്തിലും 140 ഓഹരികള്‍ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിച്ചത്.  

അദാനി പോര്‍ട്ട്‌സ്, ഭാരതി ഇന്‍ഫ്രാടെല്‍, ബജാജ് ഫിന്‍സെര്‍വ്, സിപ്ല, സണ്‍ ഫാര്‍മ എന്നീ കമ്പനികള്‍ നേട്ടത്തിലും ഐഷര്‍ മോട്ടോഴ്‌സ്, ഗെയില്‍, യെസ് ബാങ്ക്, എച്ച്പിസിഎല്‍, എല്‍ 

ആന്‍ഡ് ടി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Trending News