കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

സെന്‍സെക്സ് 32 പോയിന്‍റ് ഉയര്‍ന്ന്‍ 40683 ലും നിഫ്റ്റി 3 പോയിന്‍റ് നഷ്ടത്തില്‍ 11996 ലുമാണ് വ്യാപാരം നടക്കുന്നത്.   

Last Updated : Nov 21, 2019, 11:17 AM IST
കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: ഓഹരി വിപണിയില്‍ വലിയ നേട്ടമില്ലാതെ തുടരുന്നു. സെന്‍സെക്സ് 32 പോയിന്‍റ് ഉയര്‍ന്ന്‍ 40683 ലും നിഫ്റ്റി 3 പോയിന്‍റ് നഷ്ടത്തില്‍ 11996 ലുമാണ് വ്യാപാരം നടക്കുന്നത്. 

ബിഎസ്ഇയിലെ 778 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 628 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡിസ് ലാബ്‌, എസ്ബിഐ, എച്ച്സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്സ്‌, ഇന്‍ഫോസിസ്, വേദാന്ത, മാരുതി സുസുകി, സീ എന്റര്‍ടെയ്ന്‍മെന്‍റ്, എല്‍ആന്‍റ്ടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

യെസ് ബാങ്ക്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, പവര്‍ഗ്രിഡ്‌ കോര്‍പ്, ഐടിസി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, ഭാരതി ഇന്‍ഫ്രടെല്‍, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Trending News