Sexual Assault: തുടർച്ചയായ ലൈംഗികപീഡനം; അധ്യാപകനെ പതിനാലുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

Sexual assault case: സംഭവം കഴിഞ്ഞ് 3 ദിവസത്തിനകം ആണ് കുട്ടിയെ കസ്റ്റഡിയിൽ എടുക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 3, 2023, 04:06 PM IST
  • ആഗസ്റ്റ് 30 ന് ഉച്ചകഴിഞ്ഞ് 2.15 ന് ജാമിയ നഗറിലെ ബട്‌ല ഹൗസിലെ ഒരു വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ നിന്ന് രക്തം വരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
  • സ്ഥലത്തെത്തിയ പോലീസ് സംഘം കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ തറയിൽ കിടക്കുന്നയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Sexual Assault: തുടർച്ചയായ ലൈംഗികപീഡനം; അധ്യാപകനെ പതിനാലുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

ന്യൂ ഡെൽഹി: നിരവധി തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തി പതിനാലുകാരൻ. സംഭവത്തിൽ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു. 28കാരനായ അധ്യാപികൻ  കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും ആക്രമണത്തിന്റെ വീഡിയോ പോലും പകർത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കുട്ടിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവം കഴിഞ്ഞ് 3 ദിവസത്തിനകം ആണ് കുട്ടിയെ കസ്റ്റഡിയിൽ എടുക്കുന്നത്. 

ആഗസ്റ്റ് 30 ന് ഉച്ചകഴിഞ്ഞ് 2.15 ന് ജാമിയ നഗറിലെ ബട്‌ല ഹൗസിലെ ഒരു വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ നിന്ന് രക്തം വരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സ്ഥലത്തെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് കൊലപാതകവിവരം പുറത്തെത്തുന്നത്. സ്ഥലത്തെത്തിയ പോലീസ് സംഘം കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ തറയിൽ കിടക്കുന്നയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട അധ്യാപകൻ കുടുംബത്തോടൊപ്പം സാക്കിർ നഗറിലാണ് താമസിച്ചിരുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ALSO READ: മഹാരാഷ്ട്രയിലെ താനെയിൽ കെട്ടിടം തകർന്നുവീണു; എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് പേർ മരിച്ചു

പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് ഉടൻ അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ, ട്യൂട്ടർ സ്വവർഗാനുരാഗിയാണെന്നും രണ്ട് മാസം മുമ്പ് ആൺകുട്ടിയെ പരിചയപ്പെട്ടതായും പിന്നീട് പലതവണ ലൈംഗികമായി ദുരുപയോഗം ചെയ്തതായും പോലീസ് കണ്ടെത്തി. കുട്ടിക്കൊപ്പമുള്ള വീഡിയോ ചിത്രീകരിക്കുകയും അതുപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. വഴങ്ങിയില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം, ജാമിയ നഗറിലെ വീട്ടിൽ തന്നെ കാണണമെന്ന് അധ്യാപകൻ വിളിച്ചതിനെ തുടർന്നാണ് കുട്ടി അവിടെ എത്തിയത്.  ശേഷം അപ്പാർട്ട്മെന്റിലെത്തി യുവാവിന്റെ കഴുത്ത് മുറിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഒറ്റമുറി അപ്പാർട്ട്മെന്റ് ഇയാളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News