ഓഹരി വിപണിയെ കാത്ത് മുഹൂര്‍ത്ത വ്യാപാരം!!

 മുഹൂര്‍ത്ത വ്യാപാരം പുരോഗമിക്കുകയാണ്. 7.15 വരെ വ്യാപാരം തുടരും.

Last Updated : Oct 27, 2019, 06:37 PM IST
ഓഹരി വിപണിയെ കാത്ത് മുഹൂര്‍ത്ത വ്യാപാരം!!

മുംബൈ: സംവത് 2076ന് തുടക്കമിട്ടുള്ള മുഹൂര്‍ത്ത വ്യാപാരത്തിന് ആവേശകരമായ തുടക്കം. നേട്ടത്തോടെയാണ് സൂചികകളില്‍ വ്യാപാരം ആരംഭിച്ചത്. 

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 339 പോയിന്‍റ് നേട്ടത്തില്‍ 39,397ലെത്തി. നിഫ്റ്റിയാകട്ടെ 78 പോയിന്‍റു൦ ഉയര്‍ന്നു.

11662ലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. പ്രീ ഓപ്പണ്‍ സെഷനില്‍ നിഫ്റ്റി 11,700ന് മുകളില്‍ പോയി. സെന്‍സെക്‌സാകട്ടെ 400 പോയിന്‍റും ഉയര്‍ന്നു.

ടാറ്റ മോട്ടോഴ്‌സ്, യെസ് ബാങ്ക്, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്,ഐടിസി, ടെക് മഹീന്ദ്ര, അള്‍ട്ര ടെക് സിമെന്റ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഭാരതി എയര്‍ടെല്‍, ഗ്രാസിം, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. മുഹൂര്‍ത്ത വ്യാപാരം പുരോഗമിക്കുകയാണ്. 7.15 വരെ വ്യാപാരം തുടരും.

 

Trending News