ഒരിക്കല്‍ക്കൂടി ഇംഗ്ലീഷ് ഭാഷാപ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ശശി തരൂര്‍. ഫരാഗോയ്ക്കും റോഡോമൊണ്ടേഡിനും ശേഷം തരൂര്‍ അവതരിപ്പിക്കുന്ന വാക്കാണ് 'ട്രോഗ്ലോഡൈറ്റ്'.
താജ്മഹല്‍ തകര്‍ത്ത് അവിടെ തേജോ മഹല്‍ നിര്‍മ്മിക്കണമെന്ന് മുറവിളി കൂട്ടുന്ന ബി.ജെ.പി നേതാവ് വിനയ് കത്യാറെ വിമര്‍ശിച്ച ട്വീറ്റിലാണ് തരൂര്‍ വ്യത്യസ്ത പദപ്രയോഗം നടത്തിയിരിക്കുന്നത്. 'ട്രോഗ്ലോഡൈറ്റ്' എന്ന വാക്കാണ് വിനയ് കത്യാരെ സൂചിപ്പിക്കാന്‍ സശി തരൂര്‍ ഉപോഗിച്ചത്. 'ഗുഹാവാസി' എന്നര്‍ത്ഥം വരുന്ന ഇംഗ്ലീഷ് പദമാണ് 'ട്രോഗ്ലോഡൈറ്റ്'.
We can't let these troglodytes destroy our country & everything beautiful in it. https://t.co/30TB4lXrrb
— Shashi Tharoor (@ShashiTharoor) February 6, 2018
നമ്മുടെ രാജ്യത്തെയും ഇവിടെയുള്ള മനോഹരമായ എല്ലാറ്റിനെയും ഇത്തരം ഗുഹാവാസികള്‍ നശിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ്. ട്വീറ്റിന് താഴെ ട്രോഗ്ലോഡൈറ്റ് എന്ന വാക്കിന്‍റെ അര്‍ത്ഥം സൂചിപ്പിക്കുന്ന സ്ക്രീന്‍ഷോട്ട് ചിലര്‍ ട്വീറ്റ് ചെയ്തു.
പുതിയ വാക്ക് പരിചയപ്പെടുത്തിയതിന് നന്ദി പറഞ്ഞാണ് തരൂരിന്‍റെ ട്വീറ്റിനെ ചിലര്‍ സ്വീകരിച്ചത്. ഇതൊക്കെ എവിടെ നിന്ന് പഠിച്ചതാണെന്നായിരുന്നു മറ്റൊരാളുടെ സംശയം. ട്രോഗ്ലോഡൈറ്റ് എന്നാല്‍ ആര്‍.എസ്.എസ് സംഘി എന്നാണോ അര്‍ത്ഥമെന്നും ചിലര്‍ സംശയം പങ്കു വച്ചു. വാക്കിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലും തരൂര്‍ ഉന്നയിച്ച വിഷയം ഗൗരവമുള്ളതാണെന്നാണ് ട്വിറ്റര്‍ സുഹൃത്തുക്കളുടെ പക്ഷം.