ബെംഗളൂരു: ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരവെ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അർജുന്റെ ലോറി ഷിരൂർ കുന്നിനു സമീപം ദേശീയപാതയിൽ നിന്ന് പുഴയിലേക്കു വീഴുന്നത് കണ്ടെന്ന് നാഗേഷ് ഗൗഡ എന്നയാൾ പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.
ഗംഗാവലി പുഴയിൽ ഒഴുകി വരുന്ന വിറക് ശേഖരിക്കാൻ വന്ന സമയത്താണ് ഈ മണ്ണിടിച്ചിൽ നാഗേഷ് ഗൗഡ കണ്ടത്. പുഴക്കരയില്‍ ഇരിക്കുമ്പോഴാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നും കുന്നില്‍ നിന്ന് ഇടിഞ്ഞു വീണ മണ്ണിനൊപ്പം മരത്തടി കയറ്റിയ ഒരു ലോറിയും പുഴയോരത്തേയ്ക്ക് നീങ്ങി വരുന്നത് കണ്ടെന്നും നാഗേഷ് ഗൗഡ പറഞ്ഞു. ആദ്യം ചായക്കടയെ പുഴയിലേയ്ക്ക് തള്ളുകയായിരുന്നു. പിന്നാലെയാണ് തടി കയറ്റിയ ലോറി പുഴയിലേയ്ക്ക് വീഴുന്നത് കണ്ടത്. ലോറിയുടെ പിന്‍ഭാഗവും വിറകുമാണ് കണ്ടതെന്നും അതിനാല്‍ നിറം വ്യക്തമായില്ലെന്നും നാഗേഷ് കൂട്ടിച്ചേര്‍ത്തു.
ALSO READ: അർജുൻ മിഷൻ നിർണായക ഘട്ടത്തിൽ; മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് മരം കെട്ടിയ കയർ?
കുന്നിന് നേരെയായിരുന്നു ലോറിയുടെ മുന്‍ഭാഗം ഉണ്ടായിരുന്നതെന്നാണ് നാഗേഷ് പറയുന്നത്. കുന്നിന്‍ മുകളിലെ ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റും താഴേയ്ക്ക് വരുന്നുണ്ടായിരുന്നു. ഇത് പുഴയിലേയ്ക്ക് വീണതോടെ ജലനിരപ്പ് സുനാമി പോലെ ഉയര്‍ന്ന് കരയിലേയ്ക്ക് കയറി. ഈ സമയം കരയിലെ വീടുകളും തെങ്ങുകളും നശിച്ചു. കുറേ മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്തു. ഈ സമയം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നാല് കുട്ടികള്‍ക്ക് പരിക്കേറ്റെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നാഗേഷ് പറഞ്ഞു.
അതേസമയം, കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി 9-ാം ദിവസവും തിരച്ചിൽ തുടരുകയാണ്. അർജുന്റെ ലോറിയുടെ ജിപിഎസ് ലൊക്കേഷനുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ തെറ്റാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞിരുന്നു. ഭാരത് ബെൻസ് സാങ്കേതിക വിഭാഗം ഇതുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളാണുള്ളത്.
അപകടമുണ്ടായ ദിവസം ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചത് രാവിലെ 8:40നും അവസാനമായി ലോറിയുടെ എഞ്ചിൻ ഓണായത് അപകട ദിവസം പുലർച്ചെ 3.47നുമാണെന്ന് എംഎൽഎ അറിയിച്ചു. അതേസമയം, ഷിരൂരിലെ മണ്ണിടിച്ചിലിൽ 10 പേരെ കാണാനില്ലെന്ന് കർണാടക സർക്കാർ കോടതിയിൽ വ്യക്തമാക്കി.
നിലവിൽ കര - നാവിക സേനകളുടെ സംയുക്ത സഹകരണത്തോടെയുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. ചായക്കടയ്ക്ക് സമീപമുള്ള പുഴയുടെ തീരത്ത് നിന്ന് ഒരു കയർ കണ്ടെത്തിയിട്ടുണ്ട്. ഇത് ലോറിയിലെ തടി കെട്ടിവെച്ചിരുന്ന കയറാകാമെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇതിനോട് ചേർന്ന് പുഴയിൽ നിന്ന് ശക്തമായ സിഗ്നലും ലഭിച്ചിട്ടുണ്ട്. നദിയിലെ സിഗ്നൽ കേന്ദ്രീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.