മകളുടെ ആവശ്യം നിറവേറ്റി സ്മൃതി ഇറാനി!

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച ബിജെപി നേതാവാണ്‌ സ്മൃതി ഇറാനി.

Last Updated : Feb 11, 2020, 06:04 PM IST
മകളുടെ ആവശ്യം നിറവേറ്റി സ്മൃതി ഇറാനി!

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച ബിജെപി നേതാവാണ്‌ സ്മൃതി ഇറാനി.

അതുക്കൊണ്ട് തന്നെ രാഷ്ട്രീയത്തോടൊപ്പം വിനോദ മേഖലയിലും സ്ഥിര സാന്നിധ്യമാണ് സ്മൃതി. സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ജന ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. 

ഇപ്പോഴിതാ, മകളുടെ ആവശ്യപ്രകാരം അടുക്കളയില്‍ തയാറാക്കിയ വിഭവങ്ങളുടെ റെസിപ്പി പങ്കുവച്ചിരിക്കുകയാണ് സ്മൃതി ഇറാനി. തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സ്മൃതി ഇറാനി വെജ് ഹക്ക നൂഡില്‍സ്, ചിക്കന്‍ മഞ്ജൂരിയന്‍ എന്നിവയുടെ പാചകക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.  

മകള്‍ സോയിഷ് ഇറാനിയുടെ ആവശ്യ പ്രകാരമാണ് സ്മൃതി ഇറാനി ഹക്ക നൂഡില്‍സും, ചിക്കന്‍ മഞ്ജൂരിയനും തയാറാക്കിയിരിക്കുന്നത്. 

പല സ്റ്റെപ്പുകളിലായാണ് സ്മൃതി ഇറാനി ഇവയുടെ പാചകകുറിപ്പുകള്‍ പങ്കുവച്ചിരിക്കുന്നത്. 

ചിക്കന്‍  മഞ്ജൂരിയന്‍:

മഞ്ചൂരിയനു വേണ്ടി കാപ്‌സിക്കവും കാരറ്റും കനംകുറച്ച് നീളത്തില്‍ കഷ്ണങ്ങളാക്കുകയാണ് ആദ്യം ചെയ്യുന്നത്.

ശേഷം മഞ്ചൂരിയനു വേണ്ടി മുട്ടയുടെ വെള്ളയും ഉപ്പും1.5 ടീസ്പൂണ്‍ കോണ്‍ സ്റ്റാര്‍ച്ചും ചേര്‍ത്ത് മാരിനേറ്റ് ചെയ്തു വെക്കും. ഇനി ഈ ചിക്കന്‍ എടുത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ മൊരിയിച്ചെടുത്ത് മാറ്റിവെക്കുക. 

ശേഷം കൊത്തിയരിഞ്ഞ ഇഞ്ചി, ഉള്ളി, പച്ചക്കറികള്‍ എന്നിവ ഒരു പാനില്‍ നന്നായി വഴറ്റിയെടുക്കുക, ഇത് കരിഞ്ഞുപോകാതിരിക്കാനും ശ്രദ്ധിക്കണം. 

ഇനി അല്‍പം സോയാ സോസും ഓയ്‌സ്റ്റര്‍ സോസും വൈറ്റ് വിനാഗിരിയും അര ടീസ്പൂണ്‍ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നന്നായി വേവിക്കുക. ചിക്കന്‍ മഞ്ചൂരിയന്‍ തയ്യാര്‍.

വെജ് ഹക്ക നൂഡില്‍സ്:

നൂഡില്‍സിനായി കാബേജ് കനംകുറച്ച് നീളത്തില്‍ കഷ്ണങ്ങളാക്കുകയാണ് ആദ്യം ചെയ്യുന്നത്. നൂഡില്‍സ് എടുത്ത് നാലഞ്ചു മിനിറ്റ് തിളപ്പിച്ച് വെള്ളം നീക്കി വെക്കുക. 

ശേഷം ഉള്ളി, ഗ്രീന്‍ ഒനിയന്‍, കാബേജ്, കാരറ്റ്, കാപ്‌സിക്കം എന്നിവ പാനിലിട്ട് വഴറ്റി ഇതിലേക്ക് നൂഡില്‍സ് ഇടുക. ഇനി അല്‍പം സോയാ സോസും ഉപ്പും ആവശ്യത്തിന് കുരുമുളകുപൊടിയും ചേര്‍ത്ത് വാങ്ങിവെക്കാം.

റെസിപ്പികള്‍ക്കൊടുവില്‍ പാകം ചെയ്ത ഭക്ഷണ൦ രുചിക്കുന്ന മകളുടെ ചിത്രം പങ്കുവച്ച് അഭിപ്രായത്തിനായി കാത്തിരിക്കുന്നു എന്നും സ്മൃതി ഇറാനി കുറിച്ചിട്ടുണ്ട്.

Trending News