കര്‍ണാടക: ശബരിമല അയ്യപ്പ ഭക്തര്‍ക്കൊപ്പം നടന്നു വരുന്ന തെരുവ് നായയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
ആന്ധ്രയില്‍ നിന്നുള്ള 13 അയ്യപ്പ ഭകതരുടെ സംഘത്തിനൊപ്പമാണ് നായയുള്ളത്. ഏകദേശം 480 കിലോമീറ്ററാണ് നായ ഇവര്‍ക്കൊപ്പം നടന്നത്.
ഒക്ടോബര്‍ 31നാണ് ആന്ധ്രപ്രദേശിലെ തിരുമലയില്‍ നിന്നും സംഘം യാത്ര ആരംഭിച്ചത്.
ഇങ്ങനെയൊരു നായ തങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്നുവെന്ന വിവരം ആദ്യമൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്നും ഇപ്പോള്‍ സംഘത്തിലെ ഒരാളായി അത് മാറിയെന്നുമാണ് ഭക്തര്‍ പറയുന്നത്.
കൂടാതെ, എവിടെ പോയാലും അവിടെയെല്ലാം നായ പിന്തുടരുമെന്നും തങ്ങളുടെ ഭക്ഷണത്തിന്‍റെ പങ്കു അതിനും നല്‍കുമെന്നും ഇവര്‍ പറയുന്നു.
The lord Ayyappa devotees, undertaking the pilgrimage, say "We didn’t notice the dog at first. But as we continued, it kept showing up behind us every now & then. We offer it the food we prepare for ourselves. We perform #Sabarimala pilgrimage every yr but it's a new experience." https://t.co/g2fUbJ2l9p
— ANI (@ANI) November 18, 2019
എന്താണെങ്കിലും, വഴിതെറ്റി വന്ന നായയെ കൂടെ കൂട്ടാനാണ് ഇപ്പോള്‍ ഇവരുടെ തീരുമാനം.
നടന്നു വരുന്ന വഴിയില്‍ രണ്ട് തവണ നായയുടെ കാലുകള്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മൃഗഡോക്ടറെ കാണിച്ച് പ്രാഥമിക ചികിത്സ നല്‍കിയതായും ഇവര്‍ പറയുന്നു.
അതേസമയം, മണ്ഡലമാസം പൂജകള്‍ക്കായി നടന്ന ശബരിമലയില്‍ കനത്ത ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.
ആദ്യ ദിനമായ ഇന്നലെ സന്നിധാനത്തെത്തിയത് അര ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനയ്യായിരം തീര്‍ത്ഥാടകരാണ് ഇത്തവണ കൂടുതല്‍ എത്തിയത്.
തീര്‍ത്ഥാടകരിൽ കൂടുതൽപേരും എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. കഴിഞ്ഞ വർഷം ഇവരുടെ വരവിലും കുറവുണ്ടായിരുന്നു.
സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സംഘർഷ സാധ്യത ഇല്ലാത്തതിനാൽ വരും ദിവസങ്ങിലും തിരക്കേറുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.