'ഞാന്‍ ബ്രാഹ്മണന്‍, ചൗക്കിദാര്‍ ആകാനില്ല'- സുബ്രഹ്മണ്യന്‍ സ്വാമി

താനൊരു ബ്രാഹ്മണനാണെന്നും തന്‍റെ പേരിനൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

Last Updated : Mar 25, 2019, 09:33 AM IST
 'ഞാന്‍ ബ്രാഹ്മണന്‍, ചൗക്കിദാര്‍ ആകാനില്ല'- സുബ്രഹ്മണ്യന്‍ സ്വാമി

ട്വിറ്ററില്‍ തന്‍റെ പേരിനൊപ്പം ചൗക്കിദാര്‍ ചേര്‍ക്കാനാകില്ലെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. 

ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

താനൊരു ബ്രാഹ്മണനാണെന്നും തന്‍റെ പേരിനൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

''ചൗക്കിദാര്‍ ആകാനാകില്ല കാരണം ഞാനൊരു ബ്രാഹ്മണനാണ്. അതൊരു വാസ്തവമാണ്. ഞാന്‍ ഉത്തരവിടുന്നത് അനുസരിക്കുകയാണ് കാവല്‍ക്കാരുടെ ജോലി. കാവല്‍ക്കാരില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നതും അതാണ്‌. എനിക്കങ്ങനെ ഒരാളാകാന്‍ സാധിക്കില്ല.''

ഭാരതീയ ജനതാ പാര്‍ട്ടിയുടെ 'മേ ഭി ചൗക്കിദാര്‍' ക്യാമ്പയിന്‍റെ ഭാഗമായി പ്രധാനമന്ത്രിയും, കേന്ദ്രമന്ത്രിമാരും ഔദ്യോഗിക ട്വിറ്റര്‍ പേജുകളില്‍ പേരുകള്‍ക്കൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ത്തിരുന്നു. 

പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിന്‍റെ ഇപ്പോഴത്തെ പേര് 'ചൗക്കിദാര്‍ നരേന്ദ്ര മോദി' എന്നാണ്. 

പ്രധാനമന്ത്രിയ്ക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, ജെ.പി.നദ്ദ, ഹര്‍ഷ് വര്‍ധന്‍, ധര്‍മേന്ദ്ര പ്രധാന്‍  തുടങ്ങിയവരും ട്വിറ്ററില്‍ പേരുകള്‍ മാറ്റിയിരുന്നു. 

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിരന്തരം ഉയര്‍ത്തിയിരുന്ന മുദ്രാവാക്യമാണ് 'ചൗക്കിദാര്‍ ചോര്‍ ഹൈ' എന്നത്.

Trending News