SUPER EXCLUSIVE: പൊതുഖജനാവിന്‍റെ പ്രഥമ അവകാശികള്‍ രാജ്യത്തെ ദരിദ്രരെന്ന് ധനമന്ത്രി

കേന്ദ്ര ബജറ്റിന് ശേഷം പുതിയതായി പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ചും സാമ്പത്തിക നടപടികളെ കുറിച്ചും ജയ്റ്റ്ലി അഭിമുഖത്തില്‍ വിശദമാക്കി

Last Updated : Feb 3, 2018, 06:33 PM IST
SUPER EXCLUSIVE: പൊതുഖജനാവിന്‍റെ പ്രഥമ അവകാശികള്‍ രാജ്യത്തെ ദരിദ്രരെന്ന് ധനമന്ത്രി

ന്യൂ‍ഡല്‍ഹി: പൊതുഖജനാവിന്‍റെ പ്രഥമ അവകാശികള്‍ രാജ്യത്തെ ദരിദ്രരെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ജനങ്ങള്‍ ബജറ്റ് സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്തെ മാസശമ്പളക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയതെന്നും ധനമന്ത്രി പറഞ്ഞു. 

സീ ബിസിനസിന് നല്‍കിയ എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് ജയ്റ്റ്ലി പ്രതികരിച്ചത്. കേന്ദ്ര ബജറ്റിന് ശേഷം പുതിയതായി പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ചും സാമ്പത്തിക നടപടികളെ കുറിച്ചും ജയ്റ്റ്ലി അഭിമുഖത്തില്‍ വിശദമാക്കി. 

കഴിഞ്ഞ മൂന്ന് ബജറ്റിലും രാജ്യത്തെ മധ്യവര്‍ഗത്തിന് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഇത്തവണയും മാസവേതനക്കാരായ മധ്യവര്‍ഗത്തിന് സഹായകരമാകുന്ന നടപടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നികുതി കൃത്യമായി അടയ്ക്കുന്ന വിശ്വസ്ത വിഭാഗമാണ് മാസവേതനക്കാര്‍. ഇവര്‍ക്കായി 12,000 കോടി രൂപയുടെ ആശ്വാസപദ്ധതികള്‍ ഈ ബജറ്റിലുണ്ട്, ജയ്റ്റ്ലി പറഞ്ഞു. 

Updating....

Trending News