ന്യൂഡല്‍ഹി: രത്തൻ ടാറ്റയ്ക്കും ടാറ്റ സൺസിനും ആശ്വാസത്തിന് വകനല്കി സുപ്രീംകോടതി.
ടാറ്റാ സൺസ് നല്കിയ അപേക്ഷ പരിഗണിച്ച സുപ്രീംകോടതി, എൻസിഎഎല്ടി (NCLAT) ഉത്തരവ് സ്റ്റേ ചെയ്തു. സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്‍മാനായി നിയമിച്ച NCLAT ഉത്തരവിനാണ് സ്റ്റേ. സൈറസ് മിസ്ത്രിക്ക് സുപ്രീംകോടതി നോട്ടീസും നൽകി.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡേ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് NCLAT ഉത്തരവ് സ്റ്റേ ചെയ്തത്.
ടാറ്റ സണ്‍സും രത്തന്‍ ടാറ്റയുമാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ടാറ്റ സണ്‍സ് രണ്ട് ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലുള്ളതാണെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് NCLAT ഉത്തരവെന്നാണ് രത്തന്‍ ടാറ്റ സുപ്രീംകോടതിയില്‍ അറിയിച്ചത്.
ടാറ്റ സണ്‍സ് പൊതു കമ്പനിയില്‍ നിന്ന് സ്വകാര്യ കമ്പനിയാക്കിയ നടപടി നിയമവിരുദ്ധമാണെന്ന ഉത്തരവ് തിരുത്തണമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ആവശ്യം ട്രൈബ്യൂണല്‍ തള്ളിയ പശ്ചാത്തലത്തിലാണ് ടാറ്റ സണ്‍സും രത്തന്‍ ടാറ്റയും കോടതിയെ സമീപിച്ചത്.
അതേസമയം, ടാറ്റ സൺസ് ബോര്‍ഡിന്റെ 2016ലെ തീരുമാനത്തെയാണ് NCLAT അസാധുവാക്കിയത്. ആ തീരുമാനമനുസരിച്ച് സൈറസ് മിസ്ത്രിയെ പുറത്താക്കുകയും ടാറ്റ ഇടക്കാല ചെയർമാനാവുകയും ചെയ്തിരുന്നു.
എന്നാല്‍, കഴിഞ്ഞ ഡിസംബര്‍ 18നാണ് സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് എക്സിക്യൂട്ടിവ് ചെയര്‍മാനായി NCLAT പുനര്‍നിയമിച്ചത്. ടാറ്റ സൺസിന് കനത്ത തിരിച്ചടി നൽകുന്നതായിരുന്നു ഈ നടപടി. ടാറ്റ സൺസ് തലപ്പത്ത് എൻ. ചന്ദ്രശേഖരനെ നിയമിച്ചത് നിയമപരമായി അല്ലെന്നായിരുന്നു NCLAT യുടെ നിലപാട്. സൈറസ് മിസ്ത്രിയുൾപ്പെടെ NCLATയ്ക്ക് നൽകിയ അപ്പീൽ പരിഗണിച്ചായിരുന്നു വിധി.
തുടര്‍ന്നാണ് ഈ വിഷയത്തില്‍ രത്തൻ ടാറ്റയും ടാറ്റ സൺസും സുപ്രീംകോടതിയെ സമീപിക്കുന്നത്.