തമിഴ്നാട്ടില്‍ പൊതുവേ ഇഴഞ്ഞിഴഞ്ഞാണ് പോളിംഗ് ശതമാനം നീങ്ങുന്നത്. ഒരു മണി വരെ 42 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അതിനു പ്രധാന കാരണം ചില സ്ഥലങ്ങളിലെ കനത്തമഴയാണ്. പോളിംഗ് ശതമാനം ഏറ്റവും കൂടുതല്‍ പുതുച്ചേരിയില്‍. മായാത്ത മഷിയുടെ ഗുണമേന്മയെ ചൊല്ലി ചെന്നൈലെ വൈദ്യനാഥന്‍ പാലത്ത് നേരിയ പ്രതിഷേധമുണ്ടായി.
ചില ഭാഗത്തെ നേരിയ സംഘര്‍ഷമൊഴിച്ചാല്‍ പൊതുവേ തമിഴ്‌നാട്ടില്‍ ശാന്തമായിട്ടാണ് പോളിംഗ് പുരോഗമിക്കുന്നത്.തമിഴ്നാട്ടില്‍ 5. 79 കോടി വോട്ടര്‍മാരാണുള്ളത്. പുരുഷന്മാര്‍ 2.88 കോടി, സ്ത്രീകള്‍ 2.91 കോടി, ഭിന്നലിംഗത്തില്‍പെട്ടവര്‍ 4383. ആകെ 3776 സ്ഥാനാര്‍ഥികള്‍. വനിതകള്‍ 320.
9 .4 ലക്ഷത്തിലധികം വോട്ടര്‍മാരാണ് പുതുച്ചേരിയില്‍ ഇക്കുറിയുള്ളത്.344 സ്ഥാനാര്‍ഥികള്‍ ഇവിടെ ജനവിധി തേടുന്നു.