Lord Guru Blessing Zodiacs: ഇവർക്ക് എപ്പോഴും ഉണ്ടാകും വ്യാഴ കൃപ, ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

Jupiter Favorite Zodiac Sign: ഗ്രഹങ്ങളുടെ ഗുരുവെന്ന്  അറിയപ്പെടുന്ന ഗ്രഹമാണ് വ്യാഴം. വ്യാഴത്തെ അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.

Written by - Ajitha Kumari | Last Updated : Dec 26, 2024, 10:42 AM IST
  • ഗ്രഹങ്ങളുടെ ഗുരുവെന്ന് അറിയപ്പെടുന്ന ഗ്രഹമാണ് വ്യാഴം
  • വ്യാഴത്തെ അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്
Lord Guru Blessing Zodiacs: ഇവർക്ക് എപ്പോഴും ഉണ്ടാകും വ്യാഴ കൃപ, ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

Lucky Zodiac Signs: ജാതകത്തിൽ വ്യാഴം ഉച്ച സ്ഥാനത്താണെങ്കിൽ ആർക്കും ജീവിതത്തിൽ ഒന്നിനും ഒരു കുറവുമുണ്ടാകില്ല. അറിവ്, ബുദ്ധി, പ്രശസ്തി, കീർത്തി, ബഹുമാനം എന്നിവയുടെ കാരകനാണ് ദേവഗുരു വ്യാഴം. വ്യാഴത്തിന്റെ ചലനം  മന്ദഗതിയിലാണെങ്കിലും പ്രഭാവം വളരെ വേഗത്തിലായിരിക്കും.

Add Zee News as a Preferred Source

Also Read: ചിങ്ങ രാശിക്കാർക്ക് ജോലി ലഭിക്കാൻ സാധ്യത, തുലാം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

വ്യാഴ കൃപയില്ലാതെ ആർക്കും പുരോഗതിയുണ്ടാകില്ല.  അതുപോലെ രാജയോഗങ്ങളായ ഗജകേസരി യോഗം, ഹൻസ് യോഗം തുടങ്ങീ ഐശ്വര്യ യോഗങ്ങൾ വ്യാഴത്തിന്റെ സഞ്ചാര മാറ്റത്തിലൂടെയാണ് രൂപപ്പെടുന്നത്. 

ജാതകത്തിൽ വ്യാഴം ശുഭ സ്ഥാനത്തിലുള്ളവർ സത്യസന്ധരും സമാധാന പ്രിയരുമായിരിക്കും.  ധനു, മീനം രാശികളുടെ അധിപനാണ് വ്യാഴം. വ്യാഴത്തിന്റെ അനുഗ്രഹം ഈ രണ്ട് രാശിക്കാർക്കും എപ്പോഴും ഉണ്ടാകും. ഈ രണ്ട് രാശികളും വ്യാഴത്തിന്റെ പ്രിയ രാശിക്കാരാണ്.  

Also Read: പുതുവർഷത്തിൽ ചതുർഗ്രഹി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!

ആരുടെ ജാതകത്തിലാണോ വ്യാഴം നീച അല്ലെങ്കിൽ  ദുർബലമായ സ്ഥാനത്ത് നിൽക്കുന്നത് അവർക്ക് ഒരു കാര്യത്തിലും പരിഭ്രാന്തരാകേണ്ട കാര്യമില്ല.  ഇവർക്ക് വ്യാഴത്തിന്റെ കൃപ ലഭിക്കും. ഇനി  വ്യാഴം ബലഹീനതയുള്ളവർ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കണം. ഈ ദിവസം മഞ്ഞ വസ്ത്രം ധരിക്കുക ഒപ്പം  വ്യാഴത്തെ ശക്തിപ്പെടുത്താൻ വ്യാഴ മന്ത്രം ചൊല്ലുക. തേൻ, മഞ്ഞ ധാന്യങ്ങൾ, മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞ പൂക്കൾ, മഞ്ഞൾ, പുസ്തകങ്ങൾ, പുഷ്പം, സ്വർണ്ണം എന്നിവയും ദാനം ചെയ്യാം.

ധനു (sagittarius):  ഈ രാശിയുടെ അധിപനാണ് വ്യാഴം. ഇവർക്ക് വ്യാഴത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. വ്യാഴ കൃപയാൽ ഇവർക്ക് എപ്പോഴും അവരുടെ ജോലിയിൽ വളരെയധികം മുന്നേറ്റവും ഉയർന്ന സ്ഥാനവും ലഭിക്കും.  ബിസിനസുകാർക്ക് ബിസിനസിലും മികച്ച വിജയം ലഭിക്കും.

Also Read: പുതുവർഷത്തിൽ ട്രിപ്പിൾ രാജയോഗം; ഇവർക്ക് ലഭിക്കും കൈനിറയെ പൊന്നും പണവും!

മീനം (Pisces): വ്യാഴത്തിന്റെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് മീനം. വ്യാഴത്തിന്റെ അനുഗ്രഹത്താൽ ഇവർ ഏതു ജോലിയിൽ ഏർപ്പെട്ടാലും അത് പൂർത്തിയാക്കുന്നതിൽ വിജയിക്കും. ഈ രാശിക്കാർ പ്രത്യേകിച്ചും ബിസിനസ്സിൽ വളരെയധികം നേട്ടം കൊയ്യുന്നവരാണ്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News