മാപുസ: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്നകേസില്‍ തെഹൽക്ക മുൻചീഫ് എഡിറ്റർ തരുൺ തേജ്പാലിനെതിരെയുള്ള കേസ്ഈ മാസം 28ലേക്ക് മാറ്റി ഗോവയിലെ മാപുസ കോടതി ഉത്തരവായി.
നിലവിൽ 354 (A), 354 (B), 341, 342, 376(2) F, 376(2) K എന്നീ വകുപ്പുകൾ പ്രകാരമാണ് തരുണിനെതിരെ ചാർജുകൾ ഉള്ളത്. സെക്ഷൻ 376 ഇപ്പോൾ നിലനിൽക്കുന്നില്ല.
2013 സെപ്റ്റംബർ മാസത്തിലായിരുന്നു സംഭവം നടന്നത്. പനാജിയിൽ വച്ച് നടന്ന ബിസിനസ് മീറ്റിനിടെ ലിഫ്റ്റിനുള്ളിൽ വച്ച് ഇയാൾ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണു കേസ്