ഞങ്ങളെ നിങ്ങള്‍ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട; ബിജെപിയോട് ഉദ്ധവ് താക്കറെ

  ഞങ്ങളെ നിങ്ങള്‍ ദേശസ്‌നേഹം പഠിപ്പിക്കാന്‍ മുതിരേണ്ടെന്ന് ബിജെപി ഘടകകക്ഷിയോട്  ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ ആഹ്വാനം ചെയ്തു. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചതിന്‍റെ തൊട്ടു പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി താക്കറെ എത്തിയത് നിങ്ങള്‍ ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്നും അതിന്‍റെ സാഹചര്യം ഇതുവരെ വന്നിട്ടില്ലയെന്നും പാര്‍ട്ടി നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.

Last Updated : Oct 1, 2017, 09:18 AM IST
 ഞങ്ങളെ നിങ്ങള്‍ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട; ബിജെപിയോട് ഉദ്ധവ് താക്കറെ

മുംബൈ:  ഞങ്ങളെ നിങ്ങള്‍ ദേശസ്‌നേഹം പഠിപ്പിക്കാന്‍ മുതിരേണ്ടെന്ന് ബിജെപി ഘടകകക്ഷിയോട്  ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ ആഹ്വാനം ചെയ്തു. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചതിന്‍റെ തൊട്ടു പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി താക്കറെ എത്തിയത് നിങ്ങള്‍ ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്നും അതിന്‍റെ സാഹചര്യം ഇതുവരെ വന്നിട്ടില്ലയെന്നും പാര്‍ട്ടി നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കലിനെ അനുകൂലിക്കുന്നവര്‍ ദേശസ്‌നേഹികളും അല്ലാത്തവര്‍ ദേശദ്രോഹികളുമാണെന്ന അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹംആരോപിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തി ഹത്യ ചെയ്യുന്ന രീതിയിലുള്ള പ്രസ്താവനകളില്‍ നിന്ന് ശിവസേന വിട്ടു നില്‍ക്കണമെന്നും ഉദ്ധവ് താക്കറെ അണികളോട് ആവശ്യപ്പെട്ടു. മാത്രമല്ല ജമ്മുകശ്മീരില്‍ പിഡിപിയുമായി ബിജെപി എന്ത് ബന്ധമാണ് സ്ഥാപിച്ചതെന്നും ജമ്മുവിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം എന്ത് കൊണ്ട് റദ്ദ് ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. 'ഹിന്ദുത്വ വാദം നിഷിദ്ധമായിരുന്ന ഒരു കാലത്താണ് ഹിന്ദുത്വത്തിനായി ഞങ്ങള്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നത്. ഇനി ഞങ്ങളെക്കൊണ്ട് ഉപകാരമില്ലെന്ന് അവര്‍ ചിന്തിക്കുകയാണെങ്കില്‍ അത് നമുക്ക് പിന്നീട് കാണാമെന്നും ഉദ്ധവ് താക്കറ പറഞ്ഞു.

Trending News