താനെ: മഹാരാഷ്ട്രയിലെ താനെയിൽ എക്സ്പ്രസ് ഹൈവേ നിർമാണത്തിനിടെ കൂറ്റൻ യന്ത്രം തകർന്നു വീണ് 16 പേർ മരിച്ചതായി റിപ്പോർട്ട്. ഗർഡർ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന വലിയ ക്രെയിനാണ് തകർന്നതെന്നാണ് റിപ്പോർട്ട്. ഷാപ്പുരിൽ സമൃദ്ധി എക്സ്പ്രസ് ഹൈവേ നിർമ്മാണത്തിനിടെ പുലർച്ചെയോടെയായിരുന്നു അപകടം നടന്നത്.
#WATCH | Maharashtra: Rescue and search operation underway by NDRF after a girder machine collapsed in Thane's Shahapur
A total of 15 bodies have been recovered so far and three injured reported: NDRF pic.twitter.com/fCeBkk4OZ0
— ANI (@ANI) August 1, 2023
Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!
അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോർട്ട്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയം. ദേശീയ ദുരന്തനിവാര സേനയും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.
#WATCH | Maharashtra: A total of 16 bodies have been recovered so far and three injured reported. Rescue and search operation underway: NDRF pic.twitter.com/nliOMW9pv6
— ANI (@ANI) August 1, 2023
പ്രാഥമിക വിവരം അനുസരിച്ച് 200 അടി ഉയകത്തിൽ നിന്നാണ് ക്രെയിൻ താഴേക്ക് പതിച്ചത്. അപകടകാരണം വ്യക്തമായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...