ഹരിയാനയിൽ മതഘോഷയാത്രക്കിടെ കല്ലേറ്; നിരവധിപേർക്ക് പരിക്ക്; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Haryana Clash: ഹരിയാനയിലെ നുഹിൽ ഒരു മത ഘോഷയാത്രയ്ക്കിടെ കല്ലെറിയുകയും കാറുകൾക്ക് തീയിടുകയും ചെയ്തു, തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 08:51 PM IST
  • ഹരിയാനയിൽ മതഘോഷയാത്രക്കിടെ കല്ലേറ്
  • നിരോധനാജ്ഞ പ്രഖ്യാപിച്ചു
  • ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവച്ചിട്ടുണ്ട്
ഹരിയാനയിൽ മതഘോഷയാത്രക്കിടെ കല്ലേറ്; നിരവധിപേർക്ക് പരിക്ക്; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ നൂഹിലില്‍ മതഘോഷയാത്രക്കിടെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.  സംഘർഷത്തിൽ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാകുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപ്പം ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവച്ചിട്ടുണ്ട്. വി.എച്ച്.പി റാലിയില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകനും ഗോരക്ഷകനുമായ മോനു മനേസറിന്റെ സാന്നിധ്യമാണ് അക്രമത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.

Also Read: Manipur Violence: മണിപ്പൂർ കലാപം, അന്വേഷണം സുപ്രീം കോടതി നിരീക്ഷിക്കുന്നതില്‍ എതിർപ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

മോനു മനേസർ രാജസ്ഥാനില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് തിരയുന്നയാളാണ്.  വിഎച്ച്പിയുടെ ശോഭായാത്രയ്ക്കുനേരെ കല്ലേറുണ്ടായതിന് പിന്നാലെ നൂഹ് നഗരത്തില്‍ അക്രമ സംഭവങ്ങള്‍അരങ്ങേറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  ഇതിനു പിന്നാലെ സര്‍ക്കാര്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിടുകയും പോലീസിന് നേരെ കല്ലേറും ഉണ്ടായി.  ഇതിനെ തുടർന്ന് അക്രമം നിയന്ത്രിക്കാന്‍ 1000 ത്തിലധികം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് നൂഹ് നഗരത്തിലെ കടകമ്പോളങ്ങള്‍ അടച്ചിട്ടു. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read: Lose Belly Fat: വയറിലെ കൊഴുപ്പ് ഉരുക്കാൻ ഉലുവ ഇപ്രകാരം ഉപയോഗിക്കൂ!

പോലീസ് തിരയുന്ന മോനു മനേസര്‍ കഴിഞ്ഞ അഞ്ച് മാസമായി ഒളിവിലായിരുന്നു.  ഇതിനിടെ ഈ റാലിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇയാള്‍ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്യാന്‍ രാജസ്ഥാനില്‍ നിന്നും പോലീസ് സംഘം നൂഹുവില്‍ എത്തിയിരുന്നു. ഇതിനിടെയാണ് അക്രമം അരങ്ങേറിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News