പ്രകൃതിയോട് ഇണങ്ങി ജീവിക്കാം, പ്രകൃതി കൃഷി കാലത്തിന്റെ ആവശ്യം ; നിർദേശവുമായി നീതി ആയോഗ്

പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് മടക്കം

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 05:38 PM IST
  • പ്രകൃതി കൃഷി കാലത്തിന്റെ ആവശ്യമായി മാറി
  • ശാസ്ത്രീയ വഴികൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് അമിതാഭ് കാന്ത്
  • കർഷകരുടെ വരുമാനം വർധിക്കുമെന്നും അമിതാഭ് കാന്ത്
പ്രകൃതിയോട് ഇണങ്ങി ജീവിക്കാം, പ്രകൃതി കൃഷി കാലത്തിന്റെ ആവശ്യം ; നിർദേശവുമായി നീതി ആയോഗ്

ന്യൂ ഡൽഹി : ഭക്ഷ്യോൽപ്പാദനത്തിന് ചെലവ് കൂടിയ സാഹചര്യത്തിൽ നിർദേശവുമായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് . പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് മടങ്ങിപ്പോകണം. പ്രകൃതി കൃഷി കാലത്തിന്റെ ആവശ്യമായി മാറി . പ്രകൃതി കൃഷിയിൽ നിന്ന് കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വിധം ശാസ്ത്രീയ വഴികൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും അമിതാഭ് കാന്ത് . ഇതിലൂടെ കർഷകരുടെ വരുമാനം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു . 

പച്ചക്കറികളുടേയും ഭക്ഷ്യധാന്യങ്ങളുടേയും ഉൽപ്പാദനത്തിന് ചെലവ് വർധിച്ചിരിക്കുകയാണ് .രാസവളങ്ങൾ ഉപയോഗിക്കുന്നത് കൊണ്ടാണ് ചെലവ് ഉയരുന്നത് .  അതിനാൽ പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് മടങ്ങേണ്ടത് അത്യാവശ്യമാണ് . കർഷകർക്ക്  ഉപകാരപ്രദമായ രീതിയിൽ കൃഷി ചെയ്യുന്നതിന് ശാസ്ത്രീയ വഴികൾ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു . 

വിതരണ രംഗത്തെ പാളിച്ചകൾ,വിപണി രംഗത്തെ പോരായ്മകൾ എന്നിവ കാരണം രാജ്യത്തെ കാർഷികരംഗത്ത് ഉത്പ്പാദനം കുറവാണ് . പ്രകൃതി കൃഷി രാസവള മുക്തമാണ് . വിവിധ കൃഷിരീതികളെ സമന്വയിപ്പിച്ച് കൊണ്ടുള്ളതാണ് ഈ രീതി . വിള ഉൽപ്പാദനം,മരങ്ങൾ, കന്നുകാലികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു . 
നീതി ആയോഗ് സംഘടിപ്പിച്ച നൂതന കൃഷിരീതിയുമായി ബന്ധപ്പെട്ട ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News