Haryana: ഹരിയാനയിലെ കർണാലിൽ അരി മിൽ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്ന് വീണ് നാല് പേർ മരിച്ചു; 20 പേർക്ക് പരിക്ക്

Rice Mill Building Collapse: ഷിഫ്റ്റ് അവസാനിച്ചതിന് ശേഷം തൊഴിലാളികൾ റൈസ് മില്ലിനുള്ളിൽ തന്നെയാണ് ഉറങ്ങുന്നതെന്നാണ് വിവരം. ഇത് കൂടുതൽ പേർ കെട്ടിടത്തിന് ഉള്ളിൽ ഉണ്ടാകാമെന്ന ആശങ്ക വർധിപ്പിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 18, 2023, 12:54 PM IST
  • കർണാലിലെ തരോരിയിലെ അരി മില്ലിലാണ് അപകടമുണ്ടായത്
  • സംഭവം നടക്കുമ്പോൾ നൂറ്റമ്പതോളം തൊഴിലാളികൾ കെട്ടിടത്തിൽ ഉറങ്ങുകയായിരുന്നുവെന്നാണ് വിവരം
Haryana: ഹരിയാനയിലെ കർണാലിൽ അരി മിൽ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്ന് വീണ് നാല് പേർ മരിച്ചു; 20 പേർക്ക് പരിക്ക്

ഹരിയാനയിലെ കർണാലിൽ അരി മിൽ പ്രവർത്തിച്ചിരുന്ന കെട്ടിടം ഇടിഞ്ഞുവീണ് നാല് പേർ മരിച്ചു. മൂന്ന് നിലകളുള്ള കെട്ടിടത്തിലാണ് അരി മിൽ പ്രവർത്തിച്ചിരുന്നത്. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. നിരവധി തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. ഷിഫ്റ്റ് അവസാനിച്ചതിന് ശേഷം തൊഴിലാളികൾ റൈസ് മില്ലിനുള്ളിൽ തന്നെയാണ് ഉറങ്ങുന്നതെന്നാണ് വിവരം. ഇത് കൂടുതൽ പേർ കെട്ടിടത്തിന് ഉള്ളിൽ ഉണ്ടാകാമെന്ന ആശങ്ക വർധിപ്പിക്കുന്നു.

കർണാലിലെ തരോരിയിലെ അരി മില്ലിലാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോൾ നൂറ്റമ്പതോളം തൊഴിലാളികൾ കെട്ടിടത്തിൽ ഉറങ്ങുകയായിരുന്നുവെന്നാണ് വിവരം. “സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്കേറ്റു. സംഭവം നടക്കുമ്പോൾ 150 ഓളം തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടത്തിന് ചില അപാകതകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിക്കും. റൈസ് മില്ലുടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കും,” ഡിസി കർണാൽ അനീഷ് യാദവ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News