പൂനെ: കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണ് അഞ്ച് പേർ മരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ണ്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം മുംബൈ-പൂനെ ഹൈവേയിൽ റാവെറ്റ് കിവാലെ ഏരിയയിലാണ് സംഭവം നടന്നത്.
Maharashtra | Five people, including four women and a man, dead while two others injured after an iron hoarding board collapsed in Ravet Kiwle area of Pimpri Chinchwad city in Pune district: Police pic.twitter.com/WekUqlNcpL
— ANI (@ANI) April 17, 2023
അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കനത്ത മഴയിലും കാറ്റിലുമാണ് ഇരുമ്പ് നിർമിതമായ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണത്. സംഭവം നടന്നയുടൻ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പരസ്യബോർഡ് മാറ്റുന്നതിനായി ക്രെയിനുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...