ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും സമയപരിധി; ലംഘിച്ചാൽ നടപടി

അ​സ്വാ​ഭാ​വി​ക മ​ര​ണം സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ സ​മ​യ​പ​രി​ധി​ക്ക​കം ഇ​ൻ​ക്വ​സ്റ്റും പോ​സ്റ്റ്മോ​ർ​ട്ട​വും പൂ​ർ​ത്തി​യാ​ക്ക​ൽ പോലീ​സി​ന്റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി

Written by - Zee Malayalam News Desk | Last Updated : Jul 13, 2022, 11:32 AM IST
  • മ​രി​ച്ച് നാ​ല് മ​ണി​ക്കൂ​റി​ന​കം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്ക​ണം
  • പ്ര​ത്യേ​ക കേ​സു​ക​ളാ​ണെ​ങ്കി​ൽ ഒ​രു​മ​ണി​ക്കൂ​ർ​കൂ​ടി അ​ധി​ക​മെ​ടു​ക്കാം
ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും സമയപരിധി; ലംഘിച്ചാൽ നടപടി

കോ​ഴി​ക്കോ​ട്: അ​സ്വാ​ഭാ​വി​ക മ​ര​ണം സം​ഭ​വി​ച്ചാ​ൽ മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യും പോ​സ്റ്റ്മോ​ർ​ട്ട​വും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ പോലീ​സി​നും ആ​രോ​ഗ്യ വ​കു​പ്പി​നും ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശം. മ​രി​ച്ച് നാ​ല് മ​ണി​ക്കൂ​റി​ന​കം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്ക​ണം. പ്ര​ത്യേ​ക കേ​സു​ക​ളാ​ണെ​ങ്കി​ൽ ഒ​രു​മ​ണി​ക്കൂ​ർ​കൂ​ടി അ​ധി​ക​മെ​ടു​ക്കാം.

അ​സ്വാ​ഭാ​വി​ക മ​ര​ണം സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ സ​മ​യ​പ​രി​ധി​ക്ക​കം ഇ​ൻ​ക്വ​സ്റ്റും പോ​സ്റ്റ്മോ​ർ​ട്ട​വും പൂ​ർ​ത്തി​യാ​ക്ക​ൽ പോലീ​സി​ന്റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് പോ​ലീ​സ് വ​ഹി​ക്ക​ണം.

എ​ല്ലാ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേജു​ക​ളി​ലും 24 മ​ണി​ക്കൂ​ർ മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് 2013ൽ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പി​ന്നീ​ട് 2015ൽ ​തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലും കാ​സ​ർ​കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും രാ​ത്രി മൃ​ത​​ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വും ഇ​റ​ക്കി.

ഇ​തി​നെ​തി​രെ കേ​ര​ള മെ​ഡി​ക്കൊ ലീ​ഗ​ൽ​ സൊ​സൈ​റ്റി ഹൈ​കോ​ട​തി​യി​ൽ ഹ​ർ​ജി ഫ​യ​ൽ​ചെ​യ്തു. എ​ന്നാ​ൽ, ഹ​ർജി ത​ള്ളി​യ കോ​ട​തി, സ​ർ​ക്കാ​ർ നേ​ര​ത്തെ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. പൊ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് ഇ​ൻ​ക്വ​സ്റ്റും പോ​സ്​​റ്റ​മോ​ർ​ട്ട​വും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ടു​ക​യും​ ചെ​യ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News