ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗലക്ഷണങ്ങള്‍ കണ്ടതോടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മുഴുവനും തിരികെ നല്‍കുമെന്ന് റെയില്‍വേ.
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗ നിർദേശം അനുസരിച്ച്, എല്ലാ യാത്രക്കാരെയും നിർബന്ധിതമായി കൊറോണ പരിശോധനയ്ക്ക് വിധേയരാക്കണം. ഇവരില്‍ രോഗലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ ട്രെയിനുകളിൽ പ്രവേശിക്കാൻ അനുവദിക്കൂ.
ഒരേ PNR ഉപയോഗിച്ച് ബുക്ക് ചെയ്ത 'ഗ്രൂപ്പ്' ടിക്കറ്റുകളില്‍ ഒരാള്‍ക്ക് രോഗലക്ഷണ൦ ഉണ്ടെങ്കില്‍ ആര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കുന്നതല്ല. ഈ സാഹചര്യത്തിലും മുഴുവന്‍ പണവും റീഫണ്ട് ചെയ്യും.
ശബരിമല തള്ളിക്കയറ്റിയ പൂതനമാരെപ്പറ്റി ചോദിച്ചപ്പോൾ -ബഹുമതി!
മേല്‍പ്പറഞ്ഞ എല്ലാ സാഹചര്യങ്ങളിലും രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് യാത്ര ചെയ്യാനാകാത്ത യാത്രക്കാരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ TTE സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. എന്‍ട്രി, ചെക്കിംഗ്, സ്ക്രീനിംഗ് എന്നിങ്ങനെ മൂന്നു പോയിന്‍റുകളിലും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും.
യാത്ര മുടങ്ങിയ യാത്രക്കാരുടെ മുഴുവൻ പണവും ഐആർസിടിസി കസ്റ്റമര്‍ അക്കൗണ്ടിലൂടെ തിരികെ നല്‍കും.
അതേസമയം, IRCTC വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന എല്ലാവരുടെയും മേല്‍വിലാസം ഇന്ത്യന്‍ റെയില്‍വേ രേഖപ്പെടുത്തുന്നുണ്ട്. ഇവരില്‍ പിന്നീട് കൊറോണ വൈറസ് രോഗ ലക്ഷണങ്ങളുണ്ടോ എന്ന് ട്രാക്ക് ചെയ്യുന്നതിനായാണ് റെക്കോര്‍ഡ് സൂക്ഷിക്കുന്നത്.
മേല്‍വിലാസം രേഖപ്പെടുത്തുന്നതിനായുള്ള വ്യവസ്ഥ മെയ് 13നാണ് IRCTC വെബ്‌സൈറ്റില്‍ ആരംഭിച്ചത്.