Fuel Price: ഇന്ധന വില 200 ലെത്തിയാല്‍...!! പോംവഴി നിര്‍ദ്ദേശിച്ച് അസം BJP അദ്ധ്യക്ഷന്‍

രാജ്യത്ത്  ഇന്ധനവില കുതിച്ചുയരുമ്പോള്‍  അതിനെ നേരിടാനുള്ള പോംവഴി നിര്‍ദ്ദേശിച്ച് അസം  BJP അദ്ധ്യക്ഷന്‍  ഭാബേഷ് കലിത (Bhabesh Kalita).  

Written by - Zee Malayalam News Desk | Last Updated : Oct 20, 2021, 05:54 PM IST
  • രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോള്‍ അതിനെ നേരിടാനുള്ള പോംവഴി നിര്‍ദ്ദേശിച്ച് അസം BJP അദ്ധ്യക്ഷന്‍ ഭാബേഷ് കലിത (Bhabesh Kalita).
  • പെട്രോള്‍ വില 200 ലെത്തിയാല്‍ ബൈക്കില്‍ മൂന്ന് പേരെ സഞ്ചരിക്കാന്‍ അനുവദിക്കണമെന്നാണ് BJP നേതാവ് അഭിപ്രയെപ്പെട്ടത്‌.
Fuel Price: ഇന്ധന വില 200 ലെത്തിയാല്‍...!! പോംവഴി നിര്‍ദ്ദേശിച്ച്  അസം  BJP അദ്ധ്യക്ഷന്‍

Guwahati: രാജ്യത്ത്  ഇന്ധനവില കുതിച്ചുയരുമ്പോള്‍  അതിനെ നേരിടാനുള്ള പോംവഴി നിര്‍ദ്ദേശിച്ച് അസം  BJP അദ്ധ്യക്ഷന്‍  ഭാബേഷ് കലിത (Bhabesh Kalita).  

പെട്രോള്‍ വില 200 ലെത്തിയാല്‍ ബൈക്കില്‍ മൂന്ന് പേരെ സഞ്ചരിക്കാന്‍ അനുവദിക്കണമെന്നാണ് BJP നേതാവ് അഭിപ്രയെപ്പെട്ടത്‌. 

അസമിലെ മുന്‍ മന്ത്രി കൂടിയായ  അദ്ദേഹം, ആളുകള്‍  വിലകൂടിയ കാറുകളില്‍  സഞ്ചരിക്കുന്നതിന് പകരം  ഇരുചക്രവാഹനങ്ങളെ ആശ്രയിക്കണമെന്നും അങ്ങനെയെങ്കില്‍ പെട്രോള്‍ ലാഭിക്കാനാവുമെന്നും അഭിപ്രായപ്പെട്ടു.

"പെട്രോള്‍ വില 200 ലെത്തിയാല്‍ ഒരേസമയം മൂന്നു പേരെ  ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കണം. വാഹനനിര്‍മാതാക്കള്‍ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന രീതിയില്‍ വാഹനത്തിന്‍റെ സീറ്റുകള്‍ ക്രമീകരിക്കണം,"  ഭാബേഷ് കലിത (Bhabesh Kalita) പറഞ്ഞു.

Also Read: Kushinagar International Airport: പ്രധാനമന്ത്രി നരേന്ദ്ര മോദി കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന്‌ സമര്‍പ്പിച്ചു, ചിത്രങ്ങള്‍ കാണാം

കൂടാതെ,  ഭക്ഷ്യ എണ്ണയുടെ വില വര്‍ദ്ധന എപ്രകാരം കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. അതായത് സംസ്ഥാനത്ത് കൂടുതല്‍ കടുക് കൃഷി ആരംഭിക്കുന്നതോടെ ഭക്ഷ്യ എണ്ണയുടെ വില കുറയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: Priyanka Gandhi : കസ്റ്റഡിയില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ കാണാൻ പ്രിയങ്ക, തടഞ്ഞ് യുപി പൊലീസ്
 
ചൊവ്വാഴ്ച അസമിൽ പെട്രോളിന്  101.97 രൂപയും ഡീസലിന് വില   94.43 രൂപയുമായിരുന്നു.

ഇക്കഴിഞ്ഞ ജൂണിലാണ് ഭാബേഷ് കലിതയെ  പാര്‍ട്ടി  അദ്ധ്യക്ഷനായി  തിരഞ്ഞെടുത്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News