റിപ്പബ്ലിക് ദിന൦: പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെ കൊമ്പ് കോര്‍ത്ത് നേതാക്കള്‍!

റിപ്പബ്ലിക് ദിനാഘോഷത്തിനിടയില്‍ പരസ്പരം  കൊമ്പ് കോര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Last Updated : Jan 26, 2020, 04:09 PM IST
റിപ്പബ്ലിക് ദിന൦: പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെ കൊമ്പ് കോര്‍ത്ത് നേതാക്കള്‍!

ഇന്‍ഡോര്‍: റിപ്പബ്ലിക് ദിനാഘോഷത്തിനിടയില്‍ പരസ്പരം  കൊമ്പ് കോര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

ഇന്‍ഡോറിലെ പാര്‍ട്ടി ഓഫീസില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെയാണ് സംഭവം. പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിത്തല്ലിയത്. 

എന്നാല്‍ ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്റെ കാരണം വ്യക്തമല്ല. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സംഭവം കൈയാങ്കളിയില്‍ അവസാനിക്കുകയായിരുന്നു.

ദേവേന്ദ്രസിങ് യാദവ്, ചന്ദു കുഞ്ചിര്‍ എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മധ്യപ്രദേശ് ഇന്‍ഡോറിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവന് പുറത്തുവെച്ച്‌ പരസ്പരം കൊമ്പ് കോര്‍ത്തത്. 

റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച്‌ ഇന്‍ഡോറിലെ കോണ്‍ഗ്രസ് ആസ്ഥാനമായ ഗാന്ധി ഭവനില്‍ മുഖ്യമന്ത്രി കമല്‍ നാഥ് ത്രിവര്‍ണ പതാക ഉയര്‍ത്താനായി എത്തുന്നതിന് തൊട്ടുമുന്‍പാണ് സംഭവം. 

ഇരുവരും പരസ്പരം മര്‍ദിക്കാന്‍ തുടങ്ങിയതോടെ പോലീസും മറ്റു പ്രവര്‍ത്തകരും ഇടപെട്ട് പിടിച്ചുമാറ്റുകയായിരുന്നു. 15 വര്‍ഷത്തിനു ശേഷമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. 

കമല്‍നാഥ്, ദിഗ്‌വിജയ് സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ പിന്തുണക്കുന്നവര്‍ തമ്മില്‍ ഇടക്കിടെ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും റിപ്പബ്ലിക് ദിന ചടങ്ങിലുണ്ടായ സംഭവം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

Trending News