'നിര്‍ഭാഗ്യകരം, കോണ്‍ഗ്രസിന്‍റെ അവസ്ഥയില്‍ സങ്കടമുണ്ട്, മോദിയുടെ കൈകളില്‍ ഇന്ത്യ സുരക്ഷിതം...!! ജ്യോതിരാദിത്യ സിന്ധ്യ

   രാജസ്ഥാനില്‍  അശോക്‌  ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും സൃഷ്ടിച്ചിരിക്കുന്ന  രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരിച്ച്  BJP നേതാവ് ജ്യോതിരാദിത്യ  സിന്ധ്യ. 

Last Updated : Jul 14, 2020, 02:22 PM IST
'നിര്‍ഭാഗ്യകരം, കോണ്‍ഗ്രസിന്‍റെ  അവസ്ഥയില്‍ സങ്കടമുണ്ട്, മോദിയുടെ കൈകളില്‍ ഇന്ത്യ സുരക്ഷിതം...!! ജ്യോതിരാദിത്യ  സിന്ധ്യ

ഭോപ്പാല്‍:   രാജസ്ഥാനില്‍  അശോക്‌  ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും സൃഷ്ടിച്ചിരിക്കുന്ന  രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരിച്ച്  BJP നേതാവ് ജ്യോതിരാദിത്യ  സിന്ധ്യ. 

കോണ്‍ഗ്രസ്  പാര്‍ട്ടിയുടെ  ഇപ്പോഴത്തെ അവസ്ഥയില്‍ ദു:ഖമുണ്ടെന്നും കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍  ദൗര്‍ഭാഗ്യകരമാണെന്നുമായിരുന്നു സിന്ധ്യയുടെ പ്രതികരണം. 

ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈകളില്‍ ഇന്ത്യ സുരക്ഷിതമാണെന്നും ശിവരാജ്  സിംഗ്  ചൗഹാന്‍റെ  കൈകളില്‍  മധ്യപ്രദേശ് സുരക്ഷിതമാണെന്നും സിന്ധ്യ പറഞ്ഞു. 

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ രാഷ്ട്രീയ വിവാദങ്ങള്‍ നടന്നു കൊണ്ടിരിക്കവേതന്നെ സച്ചിന്‍ പൈലറ്റിന് പിന്തുണയുമായി  
മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സന്ധ്യ രംഗത്തെത്തിയിരുന്നു.

Also read: അശോക്‌ ഗെഹ്‌ലോട്ട് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം, ആവശ്യവുമായി BJP

സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശേക് ഗെഹ്‌ലോട്ട് മാറ്റി നിര്‍ത്തിയത്  ദുഖകരമെന്നായിരുന്നു  സിന്ധ്യ ട്വീറ്റ് ചെയ്തത്. കഴിവുള്ള നേതാക്കള്‍ക്ക് ഉയര്‍ന്നുവരാനുള്ള അവസരം ഇന്ന് കോണ്‍ഗ്രസിലില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ  മാര്‍ച്ചിലാണ്  22 എം.എല്‍.എമാരോടൊപ്പം കോണ്‍ഗ്രസ് വിട്ട്  സിന്ധ്യ ബിജെപിയില്‍ എത്തിയത്.  ഇതായിരുന്നു മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ തകരാന്‍ കാരണം.

Also read: കുടുംബ വഴക്കിനു പരിഹാരം "കുടുംബം" കണ്ടെത്തുന്നു... രാജസ്ഥാന്‍ പ്രശ്നത്തില്‍ പ്രിയങ്കയുടെ ഇടപെടല്‍...!!

എന്നാല്‍, സിന്ധ്യയുടെ വഴിയേ സച്ചിന്‍ പൈലറ്റും സിന്ധ്യയുടെ വഴിയെ ബിജെപിയിലേക്ക് ചേക്കേറുമെന്ന  സൂചനകള്‍ പുറത്തു വന്നിരുന്നു.

എന്നാല്‍,  ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച്  ഇതുവരെ സച്ചിന്‍ പൈലറ്റ് പ്രതികരണമൊന്നും നല്‍കിയിട്ടില്ല.

 

More Stories

Trending News