Union Budget 2020: ജമ്മു-കശ്മീരിനും ലഡാക്കിനും പ്രത്യേക പരിഗണന

രണ്ടാം NDA സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. രാവിലെ 11 മണിക്കാണ് ബജറ്റവതരണം ആരംഭിച്ചത്.

Last Updated : Feb 1, 2020, 02:20 PM IST
  • ജമ്മു-കശ്മീരിനും ലഡാക്കിനും കേന്ദ്ര ബജറ്റില്‍ പ്രത്യേക പരിഗണനയാണ് നല്‍കിയിരിക്കുന്നത്.
  • ലഡാക്ക് വികസനത്തിന് 5985 കോടിയും ജമ്മുകശ്മീരിന്‍റെ വികസനത്തിന് 30,740 കോടിയുമാണ്‌ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.
Union Budget 2020: ജമ്മു-കശ്മീരിനും ലഡാക്കിനും പ്രത്യേക പരിഗണന

ന്യൂഡല്‍ഹി: രണ്ടാം NDA സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. രാവിലെ 11 മണിക്കാണ് ബജറ്റവതരണം ആരംഭിച്ചത്.

കാര്‍ഷിക മേഘല, വിദ്യാഭ്യാസം, വനിതാക്ഷേമം, ആദിവാസി ക്ഷേമം, പരിസ്ഥിതി തുടങ്ങിയ മേഘലയ്ക്ക് കാര്യമായ പരിഗണ നല്‍കിയുള്ള ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.

അതേസമയം, ജമ്മു-കശ്മീരിനും ലഡാക്കിനും കേന്ദ്ര ബജറ്റില്‍ പ്രത്യേക പരിഗണനയാണ് നല്‍കിയിരിക്കുന്നത്.

ലഡാക്ക് വികസനത്തിന് 5985 കോടിയും ജമ്മുകശ്മീരിന്‍റെ വികസനത്തിന് 30,740 കോടിയുമാണ്‌ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.

Trending News