Fire Breaks out in UP Hospital: ഝാൻസി ആശുപത്രിയിലെ തീപിടുത്തം; ഒരു കുഞ്ഞ് കൂടി മരിച്ചു

Fire Breaks out in UP Hospital: ആശുപത്രിയില്‍ ഉണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന ആരോപണങ്ങളും റിപ്പോര്‍ട്ടിൽ തള്ളുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 17, 2024, 05:37 PM IST
  • യുപി ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുഞ്ഞ് കൂടി മരിച്ചു
  • ഇതോടെ ആകെ മരണം 11 ആയി
  • സ്വിച്ച് ബോർഡിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് റിപ്പോ‍ർട്ട്
Fire Breaks out in UP Hospital: ഝാൻസി ആശുപത്രിയിലെ തീപിടുത്തം; ഒരു കുഞ്ഞ് കൂടി മരിച്ചു

ഉത്തർപ്രദേശ്: ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരണം 11 ആയി. നിലവിൽ ചികിത്സയിലുള്ള 15 പേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

സ്വിച്ച് ബോർഡിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് അടിയന്തര അന്വേഷണ സമിതിയുടെ റിപ്പോ‍ർട്ട്. സംഭവത്തിൽ ​ഗൂഢാലോചനയോ അനാസ്ഥയോ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also: നെഞ്ചിലെ പച്ച കുത്തല്‍ നിര്‍ണായക തെളിവായി; കുടുക്കിയത് കുറുവ സംഘത്തിലെ തമ്മിലടി

വെള്ളിയാഴ്ച രാത്രി 10.35 ഓടെയാണ്  നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടാകുമ്പോള്‍ ആറ് നഴ്‌സുമാര്‍ ഐസിയു വാര്‍ഡില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. ആശുപത്രിയില്‍ ഉണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന ആരോപണങ്ങളും റിപ്പോര്‍ട്ടിൽ തള്ളുന്നു.

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. കേസിലെ എഫ്‌ഐആര്‍ വിവരങ്ങള്‍, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി, പരിക്കേറ്റവര്‍ക്ക് ചികിത്സ, ഇരകളുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒരാഴ്ചക്കകം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം... ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News