ഉത്തര്‍പ്രദേശ് പ്രാദേശിക തെരഞ്ഞെടുപ്പ്: ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ഉത്തർ പ്രദേശിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് അഞ്ച് മുനിസിപ്പൽ കോർപറേഷനിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. വമ്പന്‍ ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ യോഗി സര്‍ക്കാരിന്‍റെ ആദ്യ അഗ്നിപരീക്ഷയാണ് ഇത്. 

Last Updated : Nov 22, 2017, 12:12 PM IST
ഉത്തര്‍പ്രദേശ് പ്രാദേശിക തെരഞ്ഞെടുപ്പ്: ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ഉത്തര്‍പ്രദേശ്: ഉത്തർ പ്രദേശിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് അഞ്ച് മുനിസിപ്പൽ കോർപറേഷനിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. വമ്പന്‍ ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ യോഗി സര്‍ക്കാരിന്‍റെ ആദ്യ അഗ്നിപരീക്ഷയാണ് ഇത്. 

24 ജില്ലകളിലെ 230 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നവംബർ 26 നും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നവംബർ 29 നും നടക്കും. രണ്ടാം ഘട്ടത്തിൽ 189 തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലും മൂന്നാം ഘട്ടത്തിൽ 233 തദ്ദേശ സ്ഥാപനങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. 

വോട്ടെണ്ണല്‍ ഡിസംബര്‍ 1 നാണ് നടക്കുക. 

പ്രാദേശിക തെരഞ്ഞെടുപ്പിനോടനുബാന്ധിച്ച് സോഷ്യല്‍ മീഡിയ പൂര്‍ണ്ണമായും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷണത്തിലാണ്. തെറ്റായ വിവരം പരത്തുന്നവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുകയും ചെയ്യും. 

അതേസമയം ചില ബൂത്തുകളില്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

 

 

 

 

Trending News