Aadhar - Voter ID Link: ആധാർ - വോട്ടർ ഐഡി ലിങ്ക് ചെയ്യുന്ന നടപടി ഉടന്‍ ആരംഭിക്കുമോ? സർക്കാർ നല്‍കുന്ന നിര്‍ദ്ദേശം എന്താണ്?

Aadhar - Voter ID Link: വോട്ടർ ഐഡി അതായത് വോട്ടർ ഐഡി കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു  പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Apr 6, 2023, 11:55 PM IST
  • ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്ന നടപടി ഉടന്‍ ആരംഭിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിയ്ക്കുകയാണ് സര്‍ക്കാര്‍.
Aadhar - Voter ID Link: ആധാർ - വോട്ടർ ഐഡി ലിങ്ക് ചെയ്യുന്ന നടപടി ഉടന്‍ ആരംഭിക്കുമോ? സർക്കാർ നല്‍കുന്ന നിര്‍ദ്ദേശം എന്താണ്?

Aadhar - Voter ID Link: ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. നിരവധി തവണ ഈ പ്രക്രിയയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ സമയ പരിധി നീട്ടി നല്‍കിയിരുന്നു. 

മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന അറിയിപ്പ് അനുസരിച്ച്  ആധാർ  പാൻ  ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 2023 മാർച്ച് 31 ആയിരുന്നു, പിന്നീട്, അത് ജൂൺ വരെ നീട്ടി. ആധാർ കാർഡും പാൻ കാർഡും പരസ്പരം ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിരിയ്ക്കുകയാണ് സര്‍ക്കാര്‍. 

Also Read:  Covid-19 Review Meet: സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കോവിഡ്-19 അവലോകന യോഗം നാളെ 

 

പുതിയ നിയമം അനുസരിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ പാൻ, ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാന്‍ കാര്‍ഡ്‌ അസാധുവായി മാറും, ഇപ്പോള്‍ ചെറിയ തുക പിഴ അടച്ചാണ് ആധാര്‍ പാന്‍ ലിങ്ക് ചെയ്യാനുള്ള അവസരം ഉള്ളത്. 

 അതേസമയം വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള നടപടികളും ഉടന്‍ ആരംഭിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ സർക്കാർ മറുപടി നൽകിയിരിക്കുകയാണ്. അതായത്, ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്ന നടപടി ഉടന്‍ ആരംഭിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിയ്ക്കുകയാണ് സര്‍ക്കാര്‍.  

അതായത്,  വോട്ടർ ഐഡി അതായത് വോട്ടർ ഐഡി കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു  പറഞ്ഞു. മന്ത്രി രാജ്യസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍,  വോട്ടർ ഐഡി സ്വമേധയാ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയും. 

2022 ഓഗസ്റ്റ് 1 മുതൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിലവിലുള്ളതും വരാൻ പോകുന്നതുമായ വോട്ടർമാരുടെ ആധാർ നമ്പറുകൾ സ്വമേധയാ ശേഖരിക്കുന്നതിനുള്ള പരിപാടി തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. അതുകൂടാതെ, വോട്ടർ ഐഡി കാർഡുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശമോ  സമയപരിധിയോ നൽകിയിട്ടില്ലെന്നും ആധാർ നമ്പർ സമർപ്പിക്കാനുള്ള സമയപരിധി 2024 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 എന്നാല്‍, ഉടന്‍ തന്നെ ആധാറും  വോട്ടര്‍ IDയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചേക്കാം. വോട്ടര്‍ പട്ടികയില്‍  ഡ്യൂപ്ലിക്കേഷന്‍ തടയുക എന്നതാണ് സര്‍ക്കാര്‍  ഈ നടപടികൊണ്ട് ഉദ്ദേശിക്കുന്നത്. വോട്ടര്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ  കള്ളവോട്ടിന് അവസരം ലഭിക്കില്ല എന്നതാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന നേട്ടം. 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News