ഇന്ത്യാ-ചൈന സംഘര്‍ഷം;മേഖലയില്‍ ചൈനയുടെ ഭീഷണി;സൈന്യത്തെ നിയോഗിക്കാന്‍ അമേരിക്ക!

ഇന്ത്യയ്ക്കും തെക്ക് കിഴക്കന്‍ ഏഷ്യയ്ക്കും നേരെയുള്ള ചൈനയുടെ ഭീഷണി കണക്കിലെടുത്താണ് അമേരിക്കയുടെ നീക്കം.

Last Updated : Jun 26, 2020, 09:45 AM IST
ഇന്ത്യാ-ചൈന സംഘര്‍ഷം;മേഖലയില്‍ ചൈനയുടെ ഭീഷണി;സൈന്യത്തെ നിയോഗിക്കാന്‍ അമേരിക്ക!

ന്യൂയോര്‍ക്ക്:ഇന്ത്യയ്ക്കും തെക്ക് കിഴക്കന്‍ ഏഷ്യയ്ക്കും നേരെയുള്ള ചൈനയുടെ ഭീഷണി കണക്കിലെടുത്താണ് അമേരിക്കയുടെ നീക്കം.

യൂറോപ്പിലെ സൈനിക സാന്നിധ്യം കുറയ്ക്കുന്ന അമേരിക്ക യൂറോപ്പില്‍ നിന്ന് പിന്‍വലിക്കുന്ന സൈന്യത്തെ മറ്റ് ഭാഗങ്ങളില്‍ വിന്യസിക്കുന്നതിനാണ്
തയ്യാറെടുക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ബ്രസല്‍സ് ഫോറം വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജര്‍മനിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുടെ എണ്ണം അമേരിക്ക കുറയ്ക്കുന്നത് എന്ത് കൊണ്ടെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് 
സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യം വിശദീകരിച്ചത്.

ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇന്ത്യ,മലേഷ്യ,ഇന്തോനേഷ്യ,വിയറ്റ്‌നാം,ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ഭീഷണിയുള്ളതായാണ്
മനസിലാക്കുന്നത്‌.

നമ്മുടെ കാലഘട്ടത്തിലെ ഈ വെല്ലുവിളികളെ നേരിടാന്‍ യുഎസ് സൈന്യം ഉചിതമായി നിലകൊള്ളുന്നെന്ന് ഉറപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും 
പോംപിയോ വിശദീകരിച്ചു.

ചൈനീസ് കംമ്യുണിസ്റ്റ് പാര്‍ട്ടിയെ വഞ്ചകനായ കളിക്കാരന്‍ എന്നാണ് അദ്ധേഹം വിശേഷിപ്പിച്ചത്‌.
ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന്‍റെയും തന്ത്ര പ്രധാനമായ ദക്ഷിണ ചൈന കടലിലെ സൈനിക സാനിധ്യത്തിന്‍റെയും പേരില്‍ 
നേരത്തെ പോംപിയോ ചൈനയെ വിമര്‍ശിച്ചിരുന്നു.

Also Read:മോദിയില്‍ വിശ്വാസം;ദേശ സുരക്ഷയുടെ കാര്യത്തില്‍ രാഹുലിനെ വിശ്വാസം ഇല്ലെന്നും സര്‍വ്വേ!

കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ശ്രമം നാറ്റോ അടക്കമുള്ള സ്ഥാപനങ്ങളിലൂടെ കൈവരിച്ച നേട്ടത്തെ ഇല്ലാതാക്കുന്നതാണ് എന്നും 
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആരോപിക്കുന്നു.

അതേസമയം അമേരിക്ക തന്ത്രപരമായി മേഖലയില്‍ ഇടപെടുന്നതിന് നീക്കം നടത്തുകയാണ് എന്ന് വ്യക്തമാക്കുന്നതാണ് പോംപിയോയുടെ നിലപാട്.
ചൈനയ്ക്കെതിരെ കൂടുതല്‍ ശക്തമായി നീങ്ങുന്നതിനാണ് അമേരിക്ക തയ്യാറെടുക്കുന്നത്.

അതിനിടെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍  മെയ് മുതല്‍ ചൈന സേനാ വിന്യാസവും ആയുധ സജ്ജീകരണവും നടത്തുന്നുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള ബന്ധം ഉഭയകക്ഷി കരാറുകള്‍ക്ക് യോജിച്ചതല്ലെന്ന നിലപാടിലാണ് ഇന്ത്യ.

 

 

Trending News