Lucknow: കഴുതച്ചാണകംകൊണ്ട് കറിപ്പൊടി നിര്‍മ്മാണം നടത്തിയ ഒരുസംഘം പോലീസിന്‍റെ പിടിയില്‍...
ഉത്തര്‍ പ്രദേശിലാണ് (Uttar Pradesh) സംഭവം. പോലീസിന് ലഭിച്ച സൂചന അനുസരിച്ച് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ആസിഡും കഴുതച്ചാണകവും (Donkey Dung) ഉണക്കപ്പുല്ലും (Hay) ഉപയോഗിച്ച് മല്ലിപ്പൊടി, മുളകു പൊടി,മഞ്ഞള്‍പ്പൊടി തുടങ്ങിയവ നിര്‍മ്മിക്കുന്ന സംഘത്തെയാണ് ഉത്തര്‍ പ്രദേശ്, ഹാത്രസ് ജില്ല പോലീസ് പിടികൂടിയത്.
ഉത്തര്‍ പ്രദേശ് പോലീസ് (UP Police) പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഹിന്ദു യുവവാഹിനി നേതാവു കൂടിയായ അനൂപ് വാര്‍ഷനേയാണ് വ്യാജ ഉത്പന്ന ഫാക്ടറി നടത്തിയിരുന്നത്. പ്രാദേശിക ബ്രാന്‍ഡുകളുടെ പേരില്‍ പാക്ക് ചെയ്ത് മുന്നൂറു കിലോ വരുന്ന വ്യാജ സുഗന്ധ വ്യഞ്ജന ഉത്പന്നങ്ങള്‍ പിടികൂടിയതായി പോലീസ് പറഞ്ഞു.
ഹാത്രസ് ജില്ലയിലെ നവിപൂർ പ്രദേശത്ത് നടന്ന റെയ്ഡിൽ മുളകുപൊടി, ഗരം മസാല, മല്ലിപൊടി, മഞ്ഞൾ പൊടി
തുടങ്ങിയ നിരവധി സുഗന്ധവ്യഞ്ജനങ്ങള്‍ പോലീസ് കണ്ടെത്തി. സുഗന്ധവ്യഞ്ജനങ്ങളെല്ലാം കഴുത ചാണകം, ഭക്ഷ്യയോഗ്യമല്ലാത്ത കൃത്രിമ നിറങ്ങൾ, ആസിഡ്, പുല്ല് എന്നിവ ചേര്‍ത്ത് നിര്‍മ്മിച്ചവയായിരുന്നു. പ്രാദേശിക ബ്രാൻഡുകളുടെ പേരിലായിരുന്നു ഇവയുടെ വില്‍പ്പന നടത്തിയിരുന്നത്.
കണ്ടെടുത്ത ഉത്പന്നങ്ങളുടെ 27 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിയ്ക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഉടമയ്‌ക്കെതിരെ ഭക്ഷ്യ സുരക്ഷ, മാനദണ്ഡ നിയമപ്രകാരം കേസ് ഫയൽ ചെയ്യുമെന്നും പോലീസ് പറഞ്ഞു.