പ്രസവം മൂന്നാമത്തെയെങ്കില്‍ അവധിയില്ല!!

മൂന്നാമതൊരു കുഞ്ഞുകൂടി വേണോ, എങ്കില്‍ ഇക്കാര്യം ഓര്‍മ്മിച്ചോളൂ.. 

Last Updated : Sep 20, 2019, 02:17 PM IST
പ്രസവം മൂന്നാമത്തെയെങ്കില്‍ അവധിയില്ല!!

നൈനിറ്റാള്‍: മൂന്നാമതൊരു കുഞ്ഞുകൂടി വേണോ, എങ്കില്‍ ഇക്കാര്യം ഓര്‍മ്മിച്ചോളൂ.. 

മൂന്നാമത്തെ പ്രസവത്തിന് സര്‍ക്കാര്‍ ആനുകൂല്യത്തോടുകൂടിയ പ്രസവാവധി ലഭിക്കില്ല. മാതൃത്വ ആനുകൂല്യനിയമത്തിന്‍റെ അടിസ്ഥാനത്തിലായാലും ശരി, മൂന്നാംതവണ പ്രസവാവധി നല്‍കാനാവില്ലെന്ന് വിധിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി!!

ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥന്‍, ജസ്റ്റിസ് അലോക് കുമാര്‍ വര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്‍റെതാണ് ഉത്തരവ്.

മൂന്നാമതും ഗര്‍ഭിണിയാകുന്നവര്‍ക്ക് പ്രസവാവധി അനുവദിക്കുകയില്ല എന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിലൂടെ വെട്ടിലായിരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണ്. ഹല്‍ദ്വാനി സ്വദേശിനി ഊര്‍മിള മാസിഹ് എന്ന നഴ്‌സ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ  വിധി.

മൂന്നാമതും ഗര്‍ഭിണിയാകുന്നവര്‍ക്ക് പ്രസവാവധി അനുവദിക്കുകയില്ലെന്ന സര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി, സമര്‍പ്പിച്ചത്. സര്‍ക്കാര്‍ തീരുമാനം ഭരണഘടനയുടെ 42-ാം അനുച്ഛേദത്തിന്‍റെയും മാതൃത്വ ആനുകൂല്യനിയമത്തിന്‍റെ 27-ാം വകുപ്പിന്‍റെയും ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരി  ചൂണ്ടിക്കാട്ടിയത്.

എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ പ്രത്യേക ഹര്‍ജിയില്‍ ഹര്‍ജിക്കാരിക്ക് 2 കുട്ടികള്‍ ഉണ്ടെന്നും മൂന്നാമതും പ്രസവാവധി അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

 

 

Trending News