വി. മുരളീധരന്‍ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പ്

രാജ്യസഭ യിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി വി. മുരളീധരനെ തിരഞ്ഞടുത്തു.

Last Updated : Jun 12, 2019, 06:40 PM IST
വി. മുരളീധരന്‍ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പ്

ന്യൂഡല്‍ഹി: രാജ്യസഭ യിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി വി. മുരളീധരനെ തിരഞ്ഞടുത്തു.

രണ്ടാം എന്‍ഡിഎ സര്‍ക്കാറിലെ വിദേശകാര്യ സഹമന്ത്രിയാണ് വി. മുരളീധരന്‍. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി യോഗമാണ് മുരളീധരനെ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി തിരഞ്ഞെടുത്തത്.

കേന്ദ്രമന്ത്രിയായ പ്രഹ്ലാദ് ജോഷിയാണ് സര്‍ക്കാര്‍ ചീഫ് വിപ്പ്. അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്‌സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാകും. ലോക്‌സഭയിലെ ബി.ജെ.പി ചീഫ് വിപ്പായി സഞ്ജയ് ജയ്‌സ്വാളിനേയും രാജ്യസഭയിലെ പാര്‍ട്ടി ചീഫ് വിപ്പായി നാരായണ്‍ ലാല്‍ പഞ്ചാരിയേയും നിയമിച്ചിട്ടുണ്ട്.

നരേന്ദ്രമോദിയാണ് ബി.ജെ.പിയുടെ ലോക്‌സഭാ കക്ഷിനേതാവ്. ലോക്‌സഭാ കക്ഷി ഉപനേതാവായി രാജ്‌നാഥ് സിംഗും കേന്ദ്രന്ത്രി തവാര്‍ചന്ദ് ഗെല്ലോട്ട് രാജ്യസഭാകക്ഷി നേതാവുമായിരിക്കും.

പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ച് ഡെമോക്രസി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി മുരളീധരന്‍ ഇപ്പൊള്‍ നൈജിരിയയിലാണ്.

 

Trending News