'പ്രതിഷേധക്കാരെ ഇല്ലാതാക്കും', ആവര്‍ത്തിച്ച് BJP അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച്‌ കൊല്ലുമെന്ന ഭീഷണി ആവര്‍ത്തിച്ച് പശ്ചിമ ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലിപ് ഘോഷ്. 

Last Updated : Jan 16, 2020, 01:05 PM IST
  • പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച്‌ കൊല്ലുമെന്ന ഭീഷണി ആവര്‍ത്തിച്ച് ദിലിപ് ഘോഷ്.
  • സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ദിലിപിന്‍റെ ഈ പരാമര്‍ശം
'പ്രതിഷേധക്കാരെ ഇല്ലാതാക്കും', ആവര്‍ത്തിച്ച് BJP അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച്‌ കൊല്ലുമെന്ന ഭീഷണി ആവര്‍ത്തിച്ച് പശ്ചിമ ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലിപ് ഘോഷ്. 

പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍‍, ദേശവിരുദ്ധരെയും പൊതുമുതല്‍ നശിപ്പിക്കുന്നവരെയും ലാത്തി ഉപയോഗിച്ച് അടിക്കുകയും വെടിവെക്കുകയും ജയിലില്‍ ഇടുകയും ചെയ്യുമെന്നാണ് ദിലിപ് ഘോഷിന്‍റെ പ്രസ്താവന.കൊല്‍ക്കത്തയില്‍ നടന്ന ഒരു പത്രസമ്മേളനത്തിലാണ് അദ്ദേഹം തന്‍റെ വിവാദ പരാമര്‍ശം വീണ്ടും ആവര്‍ത്തിച്ചത്.

നായ്ക്കളെ പോലെ വെടിവെച്ചുകൊന്നുവെന്ന പരാമര്‍ശത്തെ കുറിച്ച് പുനരാലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 'ഞാന്‍ എന്താണോ പറഞ്ഞത് അത് ചിന്തിച്ചതിനു ശേഷമാണ് പറഞ്ഞത് എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.

അതേസമയം, സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ദിലിപിന്‍റെ ഈ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്. 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ റെയില്‍വേയുടേയും പൊതുഗതാഗതത്തിന്‍റെയും മുതലുകള്‍ നശിപ്പിച്ചവര്‍ക്കുനേരെ അപ്പോള്‍ തന്നെ വെടിയുതിര്‍ക്കാഞ്ഞതെന്തെന്നായിരുന്നു മുന്‍പ് അദ്ദേഹം മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ഘോഷ് ചോദിച്ചത്. അസമിലും ഉത്തര്‍പ്രദേശിലുമുള്ള ബിജെപി സര്‍ക്കാരുകള്‍ അതാണ് ചെയ്തതെന്നും ഘോഷ് പറഞ്ഞിരുന്നു.

എന്നാല്‍, അദ്ദേഹത്തിന്‍റെ ഈ പരാമര്‍ശം വിവാദത്തിന് വഴിതെളിച്ചതോടെ വിശദീകരണവുമായി പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ബാബുല്‍ സുപ്രിയോ രംഗത്തെത്തിയിരുന്നു. 

ദിലീപ് ഘോഷ് പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ല എന്നും അദ്ദേഹം നടത്തിയ പ്രതികരണം നിരുത്തരവാദപരമാണെന്നും അഭിപ്രായപ്പെട്ട സുപ്രിയോ അസമിലോ, ഉത്തര്‍ പ്രദേശിലോ BJP സര്‍ക്കാര്‍ വെടിവയ്പ്പിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിച്ചിട്ടില്ല എന്നും വ്യക്തമാക്കിയിരുന്നു. 

Trending News