Vande Bharat Express : വന്ദേഭാരതിൽ നൽകിയ യോഗർട്ടിൽ പൂപ്പൽ; ചിത്രം പങ്കുവെച്ച് യാത്രക്കാരൻ, മറുപടിയുമായി റെയിൽവെ

Vande Bharat Express Food Issue : വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവെ നൽകുന്ന ഭക്ഷണത്തിലാണ് പൂപ്പൽ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Mar 5, 2024, 06:43 PM IST
  • ഉടൻ തന്നെ യാത്രക്കാരൻ ചിത്രമെടുത്ത് എക്സിൽ ഇന്ത്യൻ റെയിൽവെയും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിനെയും ടാഗ് ചെയ്തുകൊണ്ട് പങ്കുവെക്കുകയും ചെയ്തു.
  • വന്ദേഭാരതിന്റെ എക്സിക്യൂട്ടീവ് ക്ലാസ് യാത്രക്കാരനാണ് ദുരനുഭവമുണ്ടായത്.
Vande Bharat Express : വന്ദേഭാരതിൽ നൽകിയ യോഗർട്ടിൽ പൂപ്പൽ; ചിത്രം പങ്കുവെച്ച് യാത്രക്കാരൻ, മറുപടിയുമായി റെയിൽവെ

വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു യാത്രക്കാരൻ നൽകിയ ഭക്ഷണത്തിൽ പൂപ്പൽ കണ്ടെത്തിയതായി പരാതി. ഉത്തരാഖണ്ഡലിലെ ഡെഹ്റാഡൂണിൽ നിന്നും ഡൽഹി ആനന്ദ് വിഹാറിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യാത്രയ്ക്കിടെ ലഭിച്ച ഭക്ഷണിത്തിനൊപ്പം ലഭിച്ച യോഗർട്ട് പൂപ്പൽ പിടിച്ചിരിക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ യാത്രക്കാരൻ ചിത്രമെടുത്ത് എക്സിൽ ഇന്ത്യൻ റെയിൽവെയും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിനെയും ടാഗ് ചെയ്തുകൊണ്ട് പങ്കുവെക്കുകയും ചെയ്തു.

"ഇന്ന് എക്സിക്യൂട്ടീവ് ക്ലാസ്സിൽ ഡെഹ്റാഡൂണിൽ നിന്നും ആനന്ദ് വിഹാറിലേക്ക് വന്ദേ ഭാരതിൽ യാത്ര ചെയ്യുകയുണ്ടായി. ട്രെയിനിൽ നൽകിയ അമൂലിന്റെ യോഗർട്ടിൽ പച്ചകലർന്ന പാളി കണ്ടെത്തി, മിക്കവാറും ഫംഗസായിരിക്കും കണ്ടെത്തി. വന്ദേ ഭാരത് സേവനത്തിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ല" യാത്രികൻ ട്വിറ്ററിൽ കുറിച്ചു.

ALSO READ : Andrapradesh Train Accident: ആന്ധ്ര ട്രെയിൻ ദുരന്തത്തിന് കാരണം ലോക്കോ പൈലറ്റ് ക്രിക്കറ്റ് കണ്ടിരുന്നത്

വന്ദേഭാരതിന്റെ എക്സിക്യൂട്ടീവ് ക്ലാസ് യാത്രക്കാരനാണ് ദുരനുഭവമുണ്ടായത്. ഉടൻ തന്നെ ഇന്ത്യൻ റെയിൽവെ സംഭവത്തിൽ മറുപടി നൽകി. യാത്രക്കാരനോട് യാത്ര വിവരങ്ങൾ പങ്കുവെക്കാൻ റെയിൽവെയുടെ സേവ പോർട്ടൽ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഉത്തര മേഖല റെയിൽവെ ഐആർടിസിയുടെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു.

സമാനമായി ഒന്ന് രണ്ട് സംഭവങ്ങൾ വന്ദേഭാരതിൽ യാത്ര ചെയ്തവർക്ക് അനുഭവമുണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിട്ടുള്ളത്. ജനുവരിയിൽ ന്യൂഡൽഹി-വാരണാസി വന്ദേഭാരത് ട്രെയിനിലെ പഴകിയ ഭക്ഷണം നൽകിയെന്ന് നിരവധി പേർ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ മാസം മറ്റൊരു യാത്രികൻ ഭക്ഷണത്തിൽ നിന്നും പാറ്റയെ ലഭിച്ചതായി പരാതി ഉണ്ടായിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ഐആർസിടിസി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News