അധ്യാപകദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ മികച്ച അധ്യാപകരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അവാര്‍ഡ് നല്‍കി ആദരിച്ചു. രാജ്യം സെപ്റ്റംബര്‍ 5 ന് ഡോക്ടര്‍ എസ് രാധാകൃഷ്ണന്‍റെ ജന്മ ദിനം ആചരിക്കുന്നതോടൊപ്പം ഒരു വലിയ അധ്യാപകനെയും കൂടിയാണ് സ്മരിക്കുന്നത്, അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.
അധ്യാപകന്‍ തന്‍റെ ഊര്‍ജ്ജവും സമയവും നല്‍കി ഓരോ വ്യക്തിയേയും ഒരു പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുവാന്‍ വേണ്ടി ഒരുക്കുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലാസ്സ്‌മുറികളില്‍ വീരനായകരെ സൃഷ്ടിക്കാന്‍ അധ്യാപകര്‍ക്കു കഴിയും.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ പൂര്‍ണ്ണ സാക്ഷരതയില്‍ എത്തിക്കുവാനുള്ള ഉത്തരവാദിത്വം അധ്യാപകര്‍ ഏറ്റെടുക്കണം, അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.