Viral Video : അടുക്കളയിലെ പാത്രങ്ങൾ കഴുകുന്ന കുരങ്ങനെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Monkey Washing Utensils Video : 85,394 ലൈക്കുകൾ ഈ വീഡിയോയ്ക്ക് ഇതിനോടകം തന്നെ ലഭിച്ച് കഴിഞ്ഞു. അരുൺ 520 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.   

Written by - Zee Malayalam News Desk | Last Updated : Feb 10, 2023, 05:56 PM IST
  • അരുൺ 520 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
  • ഇത് വീട്ടിൽ വളർത്തുന്ന കുരങ്ങാനാണെന്നും വീട്ടിൽ കാണിച്ച ഒരു കുസൃതിക്ക് ശിക്ഷ ലഭിച്ചത് ആണെന്നുമാണ് വിഡിയോയുടെ അടിക്കുറുപ്പിൽ പറഞ്ഞിരിക്കുന്നത്.
  • 85,394 ലൈക്കുകൾ ഈ വീഡിയോയ്ക്ക് ഇതിനോടകം തന്നെ ലഭിച്ച് കഴിഞ്ഞു.
Viral Video : അടുക്കളയിലെ പാത്രങ്ങൾ കഴുകുന്ന കുരങ്ങനെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

ബുദ്ധിമാന്മാരായ മൃഗങ്ങളിൽ ഒന്നാണ് കുരങ്ങൻ. ആളുകളിൽ നിന്ന് ഭക്ഷണം തട്ടിയെടുക്കാനും മറ്റും വളരെ ബുദ്ധിപരമായ വഴികൾ കുരങ്ങൻമാർ കണ്ടെത്താറുണ്ട്. ഇത്തരത്തിലുള്ള കുരങ്ങമാരുടെ നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുള്ളത്. ഇത്തരം വീഡിയോകൾ പലപ്പോഴും ആളുകളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കാറുണ്ട്. അതിനാൽ തന്നെ ഇത്തരം വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോകളിൽ ചിലത് ആളുകളെ പൊട്ടിചിരിപ്പിക്കുപ്പോൾ ചില വീഡിയോകൾ ആളുകൾക്ക് ദേഷ്യം ഉണ്ടാകാനും കരയിക്കാനും ഒക്കെ കാരണമാകാറുണ്ട്. 

ഇന്ത്യയിൽ വളരെ സാധാരണയായി കാടുകളിൽ മുതൽ വഴിയോരങ്ങളിൽ വരെ കാണുന്ന മൃഗങ്ങളാണ് കുരങ്ങൻമാർ. അതിബുദ്ധിമാന്മാരായ മൃഗങ്ങളാണ് ഇവ. 20 മുതൽ 40 വർഷങ്ങൾ വരെയാണ് കുരങ്ങന്മാർ ജീവിച്ചിരിക്കുന്നത്. രണ്ട് വയസ്സാകുമ്പോൾ തന്നെ ചില കുരങ്ങുകൾ പ്രായപൂർത്തിയാകും. മറ്റ് ചില കുരങ്ങുകൾക്ക് പ്രായപൂർത്തിയാകുന്നത് 10 വയസ് ആകുമ്പോഴാണ്. അഞ്ചര മാസങ്ങൾ വരെയാണ് കുരങ്ങുകളുടെ ഗര്ഭക്കാലം. ഇപ്പോൾ ഒരു കുരങ്ങൻ സോപ്പ് ഉപയോഗിച്ച് പാത്രം തേച്ച് കഴുകുന്ന വീഡിയോയാണ് ഇപ്പോൾ അമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..!

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by (@____arun____520)

അരുൺ 520 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഇത് വീട്ടിൽ വളർത്തുന്ന കുരങ്ങാനാണെന്നും വീട്ടിൽ കാണിച്ച ഒരു കുസൃതിക്ക് ശിക്ഷ ലഭിച്ചത് ആണെന്നുമാണ് വിഡിയോയുടെ അടിക്കുറുപ്പിൽ പറഞ്ഞിരിക്കുന്നത്. കൂടുതൽ പാത്രങ്ങളും ഇതിനോടൊപ്പം വീട്ടുക്കാർ കൊണ്ട് വെക്കുന്നുണ്ട്. എന്നാൽ പത്രങ്ങൾ എല്ലാം കഴുകി വൃത്തിയാക്കി വെച്ചവയാണ്. 85,394 ലൈക്കുകൾ ഈ വീഡിയോയ്ക്ക് ഇതിനോടകം തന്നെ ലഭിച്ച് കഴിഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News