Viral News| കല്യാണത്തിന് ഡി.ജെ പാർട്ടി, അടുത്ത ഫാമിലെ 63 കോഴികൾ ചത്തു

തന്റെ 63 ബ്രോയിലർ കോഴികൾ നഷ്ടപ്പെട്ടതായാണ് കർഷകൻ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 26, 2021, 10:00 PM IST
  • വലിയ ശബ്ദം കേട്ടുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്ന് വെറ്റിനറി ഡോക്ടർ
  • രാമചന്ദ്ര പരിദയിൽ നിന്നും നഷ്ട പരിഹാരം ആവശ്യപ്പെട്ട് കർഷകൻ
  • ഒഡീഷയിലെ ബാലസോർ ജില്ലയിലാണ് സംഭവം.
Viral News| കല്യാണത്തിന് ഡി.ജെ പാർട്ടി, അടുത്ത ഫാമിലെ 63 കോഴികൾ ചത്തു

ബാലസോർ: കല്യാണത്തിന് വെച്ച ഡി.ജെ പാർട്ടി കേട്ട് അടുത്ത ഫാമിലെ 60 ലധികം ബ്രോയിലർ കോഴികൾ ചത്തുവെന്ന് ആരോപണവുമായി കർഷകൻ. ഒഡീഷയിലെ ബാലസോർ ജില്ലയിലാണ് സംഭവം. 

ഞായറാഴ്ച രാത്രി 11 മണിയോടെ സംഭവം. ഒരു വരന്റെ വിവാഹ ഘോഷയാത്ര തന്റെ ഗ്രാമത്തിൽ വന്ന് ഉച്ചത്തിലുള്ള സംഗീതം ആലപിക്കാൻ തുടങ്ങിയെന്നും കോഴികൾ ചത്തുവെന്നുമാണ് കർഷകൻ രഞ്ജിത് പരിദ പറയുന്നത്. 

Also Read: Viral Video: കാർ നിർത്തി രണ്ട് സ്ത്രീകൾ പുറത്തിറങ്ങി, പാതയോരത്ത് നിന്നും മോഷ്ടിച്ച സാധനം പക്ഷെ

 
 

 ഉച്ചത്തിലുള്ള പടക്കം പോലും പൊട്ടിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തന്റെ 63 ബ്രോയിലർ കോഴികൾ നഷ്ടപ്പെട്ടതായാണ് കർഷകൻ പറയുന്നു. സംഭവം ഇങ്ങിനെ

“ഞായറാഴ്‌ച രാത്രി 11 മണിയോടെ അടുത്തുള്ള ഗ്രാമമായ മൈതാപൂരിൽ നിന്നുള്ള മണവാളസംഘം ഡിജെ സംഗീതം ഉച്ചത്തിൽ പ്ലേ ചെയ്തുകൊണ്ട് എന്റെ ഗ്രാമത്തിലെത്തി. മണവാളൻ സംഘം അത്യുഗ്രൻ പടക്കം പൊട്ടിച്ചു. 

എന്റെ ഫാമിലെ 2000 ബ്രോയിലർ കോഴികൾക്ക് ശബ്ദം താങ്ങാൻ പറ്റാത്തത്ര ആയതിനാൽ, വിവാഹ ഘോഷയാത്രയിൽ പങ്കെടുത്തവരോട് ശബ്ദം കുറയ്ക്കാൻ ഞാൻ അഭ്യർത്ഥിച്ചു. എന്നിരുന്നാലും, അവരെല്ലാം മദ്യപിച്ച് എന്നെ അസഭ്യം പറഞ്ഞു. എന്റെ ഫാമിലെ പേടിച്ചരണ്ട കോഴികൾ ഭയന്ന് ഓടാൻ തുടങ്ങി, ഒരു മണിക്കൂറിന് ശേഷം 63 കോഴികളെ ചത്തതായി കണ്ടെത്തി,” പരിദ പറയുന്നു.

Also Read: Viral News: ഭാര്യയ്ക് സമ്മാനമായി Taj Mahal പോലൊരു വീട്..!! നിര്‍മ്മിക്കാന്‍ വേണ്ടിവന്നത് 3 വര്‍ഷം

 

താൻ വെറ്റിനറി ഡോക്ടറെ കണ്ടെന്നും വലിയ ശബ്ദം കേട്ടുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്ന് പറഞ്ഞതായും പരിദ പറയുന്നു. കല്യാണം നടത്തിയതിന് സമീപവാസിയായ രാമചന്ദ്ര പരിദയിൽ നിന്നും നഷ്ട പരിഹാരം ആവശ്യപ്പെട്ട് രഞ്ജിത് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News