മോഷണത്തിന് ശേഷം മോഷ്ടാവിന്റെ വിജയ നൃത്തം- സിസിടിവി ദൃശ്യങ്ങൾ വൈറൽ

കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതിന്റെയും തുടർന്ന് മോഷ്ടാവ് വിജയനൃത്തം ചെയ്യുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്. 

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 03:43 PM IST
  • ഏപ്രിൽ 16 ന് പുലർച്ചെയാണ് സംഭവം നടന്നത്
  • കടയിൽ കയറിയ മോഷ്ടാവ് ക്യാഷ് കൗണ്ടറിൽ നിന്ന് പണം എടുത്തു
  • തുടർന്ന് കടയിലെ വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ചു
  • പിന്നീടാണ് സിസിടിവി ക്യാമറയുടെ മുന്നിൽ നിന്ന് നൃത്തം ചെയ്യുന്നത്
മോഷണത്തിന് ശേഷം മോഷ്ടാവിന്റെ വിജയ നൃത്തം- സിസിടിവി ദൃശ്യങ്ങൾ വൈറൽ

ലഖ്നൗ: ഉത്തർപ്രദേശിലെ ഒരു കടയിൽ മോഷണം നടത്തിയതിന് ശേഷം നൃത്തം ചെയ്യുന്ന മോഷ്ടാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ചന്ദൗലി മാർക്കറ്റിലെ ഒരു ഹാർഡ് വെയർ കടയിലാണ് മോഷണം നടന്നത്. കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതിന്റെയും തുടർന്ന് മോഷ്ടാവ് വിജയനൃത്തം ചെയ്യുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്. 

ഏപ്രിൽ 16 ന് പുലർച്ചെയാണ് സംഭവം നടന്നത്. കടയിൽ കയറിയ മോഷ്ടാവ് ക്യാഷ് കൗണ്ടറിൽ നിന്ന് പണം എടുത്തു. തുടർന്ന് കടയിലെ വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ചു. പിന്നീടാണ് സിസിടിവി ക്യാമറയുടെ മുന്നിൽ നിന്ന് നൃത്തം ചെയ്യുന്നത്. സിസിടിവി ക്യാമറ പരിശോധിച്ചതിന് ശേഷമാണ് നൃത്തം ചെയ്യുന്നത്. മോഷ്ടാവ് മുഖം തുണി ഉപയോ​ഗിച്ച് മറിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കടയുടമ പിറ്റേന്ന് രാവിലെ കടയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസിനെ ടാ​ഗ് ചെയ്തുള്ള ട്വിറ്റർ വീഡിയോയ്ക്ക് മറുപടിയായി ചന്ദൗലി പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News