Viral Video: പരസ്പരം മരണപ്പോരാട്ടം നടത്തുന്ന രണ്ട് കരിമൂര്‍ഖന്മാര്‍...!!

സോഷ്യല്‍ മീഡിയ ഒരു അത്ഭുതലോകമാണ്. ഇവിടെ ദിവസം തോറും വളരെ രസകരമായ  ലക്ഷക്കണക്കിന്‌ വീഡിയോകളാണ് എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 24, 2022, 06:07 PM IST
  • പരസ്പരം കണ്ടുമുട്ടിയ ആ നിമിഷം തന്നെ മൂര്‍ഖന്മാര്‍ തമ്മില്‍ ആരംഭിച്ച പോര് മരിച്ചുവീഴും വരെ തുടര്‍ന്നു എന്നാണ് വീഡിയോയില്‍ കാണുവാന്‍ കഴിയുക
Viral Video: പരസ്പരം മരണപ്പോരാട്ടം നടത്തുന്ന രണ്ട് കരിമൂര്‍ഖന്മാര്‍...!!

Viral Video Today: സോഷ്യല്‍ മീഡിയ ഒരു അത്ഭുതലോകമാണ്. ഇവിടെ ദിവസം തോറും വളരെ രസകരമായ  ലക്ഷക്കണക്കിന്‌ വീഡിയോകളാണ് എത്തുന്നത്. 

അടുത്തിടെ സോഷ്യൽ മീഡിയയിൽ ചില വീഡിയോകള്‍ ഏറെ പ്രചാരം നേടുന്നതായി കാണാൻ സാധിക്കും. അതായത്, മൃഗങ്ങളുടെ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് കൂടുതല്‍ താത്പര്യമാണ്.  പ്രത്യേകിച്ചും, പാമ്പുകള്‍, ആന തുടങ്ങിയവയുടെ വീഡിയോകള്‍ക്ക്  പ്രചാരം ഏറെയാണ്‌.

അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ  മീഡിയയിൽ വൈറലായിരിയ്ക്കുന്നത്. ഈ വീഡിയോയില്‍  രണ്ട് മൂര്‍ഖന്മാര്‍ തമ്മില്‍ നടത്തുന്ന മരണപ്പോരാട്ടമാണ് കാണുവാന്‍ സാധിക്കുന്നത്‌.  അതിജീവനത്തിനായുള്ള പോരാട്ടം എന്നത് സ്വാഭാവികമായ ഒന്നാണ്. മനുഷ്യരിലും   മൃഗങ്ങളിലും പക്ഷികളില്‍ പോലും നമുക്കിത് കാണുവാന്‍ സാധിക്കും.  

ഈ പോരാട്ടം ചില സമയങ്ങളിൽ രണ്ട് സിംഹങ്ങൾ തമ്മിലാവാം... ചിലപ്പോൾ രണ്ട്  പാമ്പുകള്‍ തമ്മില്‍ പോരടിക്കുന്നതാവാം....  അത്തരത്തില്‍, രണ്ട് മൂര്‍ഖന്‍ പാമ്പുകള്‍ തമ്മില്‍ പോരടിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാണ്.     

പരസ്പരം കണ്ടുമുട്ടിയ ആ നിമിഷം തന്നെ  മൂര്‍ഖന്മാര്‍ തമ്മില്‍ ആരംഭിച്ച പോര് മരിച്ചുവീഴും വരെ തുടര്‍ന്നു എന്നാണ് വീഡിയോയില്‍ കാണുവാന്‍  കഴിയുക. ഈ ഭയാനകമായ കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിയ്ക്കുകയാണ്.  

സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുന്ന ഈ വീഡിയോയില്‍ കാണാം കാട്ടില്‍  പെട്ടന്ന് രണ്ട് കരിമൂര്‍ഖന്മാര്‍ മുഖാമുഖം  വരികയാണ്.  നേര്‍ക്കുനേര്‍ എത്തിയപാടെ രണ്ടും തമ്മില്‍  പോര് ആരംഭിച്ചു. പരസ്പരം രക്തത്തിനായി ദാഹിക്കുന്ന രണ്ടു മൂര്‍ഖന്മാര്‍...! രണ്ടും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്.  പോരാട്ടം കണ്ടാല്‍ മനസിലാകും  എതെങ്കിലും ഒന്ന് മാത്രമേ അവശേഷിക്കൂ എന്ന്...  പോരാട്ടം ആരംഭിച്ചപ്പോള്‍ തന്നെ ഒരു പാമ്പ് മറ്റേതിന്‍റെ വായില്‍ തന്നെ  കടിച്ചു പിടിച്ചിരിയ്ക്കുകയാണ്.  പിടി വിടാതെ പരസ്പരം ചുറ്റിപ്പിണഞ്ഞ് മറിയുന്ന കരിമൂര്‍ഖന്മാരെയാണ് പിന്നെ കാണുവാന്‍ കഴിയുക.  ഇത്തരത്തില്‍ ഏറെ നേരം ചുറ്റി മറിയുന്ന ഇവ മരണംവരെ ഇത് തുടര്‍ന്നിട്ടുണ്ടാകണം...!!    

വീഡിയോ കാണാം 

കാട്ടിൽ  രണ്ടു പാമ്പുകള്‍ മുഖാമുഖം വരുന്നത് യാദൃശ്ചികമല്ല, എന്നാല്‍, രണ്ട് കരിമൂര്‍ഖന്മാര്‍ പരസ്പരം കണ്ടുമുട്ടിയപ്പോള്‍ സംഭവിച്ചത്  ഏറെ ഭയാനകമാണ്. ഒന്ന് മറ്റൊന്നിന്‍റെ രക്തത്തിനായി നടത്തുന്ന പോരാട്ടം  ആരെയും പേടിപ്പെടുത്തും...  

ഡെയ്‌ലി മെയിൽ എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അവസാന ശ്വാസം വരെ  രണ്ട് മൂര്‍ഖന്മാരും പരസ്പരം പോരടിക്കുന്നു എന്ന അടിക്കുറിപ്പിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.  ഭയാനകമായ ഈ  വീഡിയോ ഇതുവരെ 13 ലക്ഷത്തിലധികം ആളുകള്‍   കണ്ടുകഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News