കുരങ്ങൻ കപ്പിൽ കോഫി കുടിക്കുന്ന വീഡിയോ വൈറലാകുന്നു..!

സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ വീഡിയോ കണ്ട് വളരെയധികം ആസ്വദിക്കുന്നുണ്ട്.     

Last Updated : Jul 7, 2020, 04:19 PM IST
കുരങ്ങൻ കപ്പിൽ കോഫി കുടിക്കുന്ന വീഡിയോ വൈറലാകുന്നു..!

ന്യുഡൽഹി:  സോഷ്യൽ മീഡിയയിൽ (Social Media)മിക്കപ്പോഴും കുരങ്ങുകളുടെ വികൃതി വീഡിയോകൾ വൈറലാകാറുണ്ട്.   ഇപ്പോഴിതാ ഒരു കുരങ്ങ് കപ്പിൽ കോഫി കുടിക്കുന്ന വീഡിയോയാണ്  സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. വീഡിയോയിൽ കുരങ്ങ് മനുഷ്യനെപ്പോലെ ഒരു കസേരയിൽ ഇരുന്നുകൊണ്ട് ആസ്വദിച്ച് കോഫീ കുടിക്കുന്നത് കാണാൻ കഴിയും. 

 

 

ഈ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് അടിക്കുറിപ്പായി അദ്ദേഹം കുറിച്ചത് ഇപ്രകാരമായിരുന്നു 'കോഫി കുടിക്കുന്ന കുരങ്ങന്റെ രീതി മനുഷ്യനുമായി വളരെയധികം സാമ്യമുള്ളതാണ്. കുരങ്ങൻമാർ നമ്മുടെ പൂർവ്വികരാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും ഒരു വെള്ള നിറത്തിലുള്ള കപ്പിൽ ആസ്വദിച്ച് കാപ്പി കുടിക്കുന്ന കുരങ്ങിനെ'. ഈ വീഡിയോ ഇതുവരെ പതിനാറായിരത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. 

Also read: പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു; ഒരു ഭീകരനെ കൊലപ്പെടുത്തി 

സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ വീഡിയോ കണ്ട് വളരെയധികം ആസ്വദിക്കുന്നുണ്ട്. അതിൽ ഒരു ഉപയോക്താവിന്റെ കമന്റ് ഇങ്ങനെയായിരുന്നു 'എല്ലാ ദിവസവും രാവിലെ ചായ കുടിക്കുമ്പോൾ എന്റെ എക്സ്പ്രഷനും ഇങ്ങനെയൊക്കെയാണ്' എന്നാണ്. മറ്റൊരു ഉപയോക്താവ് കുറിച്ചത്  വാ.. സർജി എന്നാണ്. ഇതുകൂടാതെ ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചത് 'കുരങ്ങുകൾ നമ്മുടെ പൂർവ്വികരാണ്, ഇവർ മനുഷ്യനെപ്പോലെയാണ്. എന്തുകൊണ്ടാണ് ഇവയെ മൃഗങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താത്തതെന്ന് അറിയില്ല' എന്നാണ്. ഈ വീഡിയോയ്ക്ക് ഇതുവരെ നൂറുകണക്കിന് ഉപയോക്താക്കളാണ് തങ്ങളുടെ അഭിപ്രായങ്ങൾ കുറിച്ചിരിക്കുന്നത്. 

Trending News