സാമൂഹിക മാധ്യമങ്ങളിൽ ദിനംപ്രതി നിരവധി വീഡിയോകൾ വൈറലാകാറുണ്ട്. വിചിത്രമായ പലകാര്യങ്ങളും നമ്മൾ ഇത്തരം വീഡിയോകളിൽ കാണാറുമുണ്ട്. ആളുകൾ ഇപ്പോൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാറുള്ളത് വീഡിയോകൾ കാണാനാണ്. ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും മറ്റും ടെൻഷനും ഉത്കണ്ഠയും വിഷമവും ഒക്കെ മാറ്റാൻ ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. ഇത്തരത്തിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ കോമഡി വീഡിയോകളും, ഇൻസ്റ്റാഗ്രാം റീലുകളും യൂട്യൂബ് വീഡിയോകളും ഒക്കെ ഉണ്ടാകാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു വിമാനത്തിലെ പൈലറ്റിന്റെ അറിയിപ്പിന്റെ വീഡിയോയാണ് ഇത്.
വൈറൽ ഭയാനി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വിഡിയോയാണ് ഇത്. വിമാനങ്ങളിൽ പൈലറ്റ് അറിയിപ്പുകൾ നൽകുന്നത് എങ്ങനെയാണെന്ന് മിക്കവർക്കും അറിയാം. അച്ചടിഭാഷയിൽ എല്ലാ വിമാനങ്ങളും ഒരേ രീതിയിലാണ് ഇത്തരം അറിയിപ്പുകൾ നൽകാറുള്ളത്. വിമാനം എടുക്കുന്ന സമയം, അന്തരീക്ഷം, കാലാവസ്ഥ, എത്ര ഉയരത്തിലാണ് പറക്കുന്നത്, സീറ്റ് ബെൽറ്റ് ഇടണം, പുകവലിക്കാൻ പാടില്ലയെന്ന വിവരങ്ങൾ ഒക്കെയാണ് പൈലറ്റ് പറയുന്നത്.
ALSO READ: Viral Video: വിശന്നുവലഞ്ഞ ചീങ്കണ്ണി തിന്നാൻ നോക്കിയത് ആമയെ... പിന്നീട് നടന്നത് കണ്ടോ?
എന്നാൽ ഇത് വളരെ വ്യത്യസ്‍തമായ ഒരു അറിയിപ്പാണിത്. ഇതിൽ അറിയിപ്പ് മുഴുവൻ പൈലറ്റ് ഒരു കവിത പോലെയാണ്. സ്‌പൈസ് ജെറ്റിന്റെ ഒരു വിമാനത്തിൽ നിന്നുള്ള വീഡിയോയാണ് ഇത്. സ്‌പൈസ് ജെറ്റിൽ പൈലറ്റായ മോഹിത് ടിയോറ്റിയയുടെ വീഡിയോയാണ് ഇത്. ഈ പൈലറ്റിന്റെ അറിയിപ്പ് യാത്രക്കാരെ കൂടാതെ സോഷ്യൽ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു. വീഡിയോയിൽ പൈലറ്റിനൊപ്പം നിന്ന് വിമാനത്തിലെ മറ്റ് ജീവനക്കാർ വീഡിയോ എടുക്കുന്നതും കാണാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...