വിവാഹ വേദിയിൽ മദ്യപിച്ച് ലക്കുകെട്ട് ഇരിക്കുന്ന വരൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം അധികം വൈകാതെ തന്നെ വൈറലായി മാറുകയായിരുന്നു. അസമിലെ നൽബാരി ജില്ലയിലാണ് സംഭവമുണ്ടായത്.
അമിതമായി മദ്യപിച്ചത് കാരണം നിവർന്ന് നിൽക്കാനോ നേരെ ഇരിക്കാനോ പോലും കഴിയാത്ത അവസ്ഥയിലുള്ള വരനെയാണ് വീഡിയോയിൽ കാണാനാകുക. ഇതുകാരണം വിവാഹച്ചടങ്ങുകളൊന്നും വരന് ചെയ്യാൻ സാധിക്കുന്നില്ലെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. പൂജാരിയിൽ നിന്ന് ആചാരങ്ങൾ മനസിലാക്കി ചെയ്യാൻ കഴിയാതെ വന്ന വരന് അവസാനം വിവാഹ വേദിയിൽ തന്നെ കിടക്കേണ്ടി വന്നു.
#viralvideo: #Groom falls asleep during #wedding rituals, see how #bride reacts#assam #marriage #shocking #news #Trending
Subscribe to our YouTube page: https://t.co/bP10gHsZuP pic.twitter.com/jdfQehvdWC
— UnMuteINDIA (@LetsUnMuteIndia) March 12, 2023
നൽബാരി ടൌൺ സ്വദേശിയായ പ്രസഞ്ജിത് ഹലോയിയാണ് സ്വന്തം വിവാഹ വേദിയിൽ മദ്യപിച്ചെത്തിയത്. പ്രതിശ്രുത വരൻറെ മദ്യപിച്ചുള്ള കാട്ടിക്കൂട്ടലുകൾ കണ്ടതോടെ താൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് വധു അറിയിച്ചു.
വിവാഹ ചടങ്ങുകൾ വളരെ നല്ല രീതിയിൽ പുരോഗമിക്കുകയായിരുന്നുവെന്നും എല്ലാ ആചാരങ്ങളും ഏകദേശം പൂർത്തിയായിരുന്നുവെന്നും വധുവിൻറെ ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. ചടങ്ങുകൾ എല്ലാം പൂർത്തിയാക്കാൻ പരമാവധി ശ്രമിച്ചിരുന്നു. സാഹചര്യം മോശമായതോടെയാണ് വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. വരൻറെ കുടുംബാംഗങ്ങളിൽ 95% ആളുകളും മദ്യപിച്ചിരുന്നുവെന്നും ഗ്രാമത്തലവനെയും പോലീസിനെയും വിവരമറിയിച്ചിട്ടുണ്ടെന്നും വധുവിൻറെ ബന്ധുക്കൾ വ്യക്തമാക്കി.
വിവാഹ വേദിയിലെത്തിയപ്പോൾ വരന് കാറിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് വധുവിൻറെ ബന്ധുക്കൾ ആരോപിച്ചു. വരനേക്കാൾ അമിതമായി മദ്യപിച്ചിരുന്നത് വരൻറെ പിതാവാണെന്നും ആരോപണമുണ്ട്. സംഭവത്തിന് പിന്നാലെ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വധുവിൻറെ ബന്ധുക്കൾ നൽബാരി പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...