Viral Video: സൈക്കിളിലൊരു വൈറൽ നൃത്തം; അമ്പരപ്പിച്ച് പെൺകുട്ടി

Viral Video on Instagram: ഒരു പെൺകുട്ടി ബോളിവുഡിലെ ജനപ്രിയ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പക്ഷേ, എല്ലാവരും നൃത്തം ചെയ്യുന്നത് പോലെയല്ല ഈ പെൺകുട്ടിയുടെ നൃത്തം എന്നതാണ് ഈ വീഡിയോ വൈറലാകാൻ കാരണം. 

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 02:45 PM IST
  • കഭി ഖുഷി കഭി ഗം എന്ന സിനിമയിലെ 'യേ ലഡ്‌കാ ഹേ അല്ലാഹ്' എന്ന ഗാനത്തിനൊപ്പം സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്
  • സ്വർണ്ണ നിറത്തിലുള്ള സൽവാർ സ്യൂട്ട് ധരിച്ച്, വളകളും മറ്റ് ആഭരണങ്ങളും ധരിച്ച് മുടി മെടഞ്ഞിട്ട് സൈക്കിൾ ചവിട്ടുകയും അതിനൊപ്പം നൃത്തം ചെയ്യുകയുമാണ് ഈ പെൺകുട്ടി
Viral Video: സൈക്കിളിലൊരു വൈറൽ നൃത്തം; അമ്പരപ്പിച്ച് പെൺകുട്ടി

വൈറൽ വീഡിയോ: നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്. ഇവയിൽ ഡാൻസ് വീഡിയോകളും ഉൾപ്പെടുന്നു. പല തരത്തിലുള്ള ഡാൻസ് റീലുകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ കാണാം. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു നൃത്ത വീഡിയോ തന്നെയാണ്. ഒരു പെൺകുട്ടി ബോളിവുഡിലെ ജനപ്രിയ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

പക്ഷേ, എല്ലാവരും നൃത്തം ചെയ്യുന്നത് പോലെയല്ല ഈ പെൺകുട്ടിയുടെ നൃത്തം. സൈക്കിൾ ചവിട്ടിക്കൊണ്ടാണ് ഇവർ നൃത്തം ചെയ്യുന്നത്. കഭി ഖുഷി കഭി ഗം എന്ന സിനിമയിലെ 'യേ ലഡ്‌കാ ഹേ അല്ലാഹ്' എന്ന ഗാനത്തിനൊപ്പം സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സ്വർണ്ണ നിറത്തിലുള്ള സൽവാർ സ്യൂട്ട് ധരിച്ച്, വളകളും മറ്റ് ആഭരണങ്ങളും ധരിച്ച് മുടി മെടഞ്ഞിട്ട് സൈക്കിൾ ചവിട്ടുകയും അതിനൊപ്പം നൃത്തം ചെയ്യുകയുമാണ് ഈ പെൺകുട്ടി.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by  B_ush_ra (@iamsecretgirl023)

7,34,000 ഫോളോവേഴ്‌സുള്ള 'അയാം സീക്രട്ട് ​ഗേൾ 023' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത് 'യേ ലഡ്‌കാ ഹേ അല്ലാഹ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സൈക്കിൾ ചവിട്ടുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും ഒന്നിലധികം വീഡിയോകൾ പെൺകുട്ടിയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ കാണാൻ സാധിക്കും. പെൺകുട്ടിയുടെ വീഡിയോ വൈറലാകുക മാത്രമല്ല, അവളെ എല്ലാവരെയും അഭിനന്ദിച്ചു. അതിശയിപ്പിക്കുന്ന നൃത്തം എന്നാണ് ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News