ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ വി. കെ. സിംഗ് ദുഃഖം രേഖപ്പെടുത്തി

ഇന്നു പുലര്‍ച്ചെ അരുണാചല്‍പ്രദേശിലുണ്ടായ സേനാ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ വിദേശകാര്യ സഹമന്ത്രി വി. കെ. സിംഗ് ദുഃഖം രേഖപ്പെടുത്തി. ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് ഉദ്യോഗസ്ഥരടക്കം 7 പേര്‍ മരിച്ചിരുന്നു.  

Last Updated : Oct 6, 2017, 06:25 PM IST
ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ വി. കെ. സിംഗ് ദുഃഖം രേഖപ്പെടുത്തി

ഇറ്റാനഗര്‍: ഇന്നു പുലര്‍ച്ചെ അരുണാചല്‍പ്രദേശിലുണ്ടായ സേനാ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ വിദേശകാര്യ സഹമന്ത്രി വി. കെ. സിംഗ് ദുഃഖം രേഖപ്പെടുത്തി. ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് ഉദ്യോഗസ്ഥരടക്കം 7 പേര്‍ മരിച്ചിരുന്നു.  

"ഹെലികോപ്റ്റര്‍ ദുരന്തത്തിനു പിന്നില്‍ കാരണം എന്തുമാവം, ഒരു പക്ഷേ സാങ്കേതിക തകരാറാവാം, അല്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം, അന്വേഷണം പൂര്‍ത്തിയാവാതെ ഒന്നും പറയാന്‍ കഴിയില്ല", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
   
പരിശീലന പറക്കലിനിടെ ആണ് ഹെലികോപ്റ്റര്‍  തകര്‍ന്നത്. തവാങ്ങില്‍ ഇന്നു പുലര്‍ച്ചെ ആറു മണിയോടെയാണ് വ്യോമസേനയുടെ എംഐ-17 വി5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വ്യോമസേന സംഭവത്തെക്കുറിച്ച്‌  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Trending News