Viral Video: വഴിതെറ്റി ചെന്നത് രാജാവിന്റെ മടയിൽ, പിന്നെ സംഭവിച്ചത്..!

Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ ഇതുവരെ 14 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ഈ വീഡിയോ ഒരു വനത്തിൽ നിന്നുള്ളതാണെന്ന് കാണുമ്പോൾ മനസിലാകും.  വീഡിയോയിൽ അപകടകാരിയായ ഒരു രാജവെമ്പാല അങ്ങോട്ടും ഇങ്ങോട്ടും ഇഴയുന്നത് നിങ്ങൾക്ക് കാണാം പെട്ടെന്നാണ്  അതിന്റെ മുന്നിലേക്ക് ഒരു ചേര പാഞ്ഞെത്തിയത്.  പിന്നെ സംഭവിച്ചത്..  

Written by - Ajitha Kumari | Last Updated : Dec 21, 2021, 09:57 PM IST
  • രാജവെമ്പാലയും ചേരയും പോരാടിയാൽ എങ്ങനിരിക്കും
  • രാജവെമ്പാലയോട് പോരാടാൻ ചെന്ന ചേരക്ക് സംഭവിച്ചത്
  • വൈറലാകുന്ന ഈ വീഡിയോ ഇതുവരെ 14 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്
Viral Video: വഴിതെറ്റി ചെന്നത് രാജാവിന്റെ മടയിൽ, പിന്നെ സംഭവിച്ചത്..!

Viral Video: ദശലക്ഷക്കണക്കിന് രസകരമായ വീഡിയോകളാൽ നിറഞ്ഞതാണ് സോഷ്യൽ മീഡിയ (Social Media) എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഇവിടെ  ഓരോ ദിവസവും ആളുകൾ ധാരാളം വീഡിയോകൾ കാണുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.  

അതിൽ വളരെ കുറച്ച് വീഡിയോകൾ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറലാകുകയുള്ളൂ (Viral Video).  അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  വീഡിയോ ഒരു രാജവെമ്പാലയുടെയും ചേരയുടേയും പോരാട്ടമാണ്. 

Also Read: Viral Video: വധൂവരന്മാരുടെ റൊമാന്‍റിക്‌ ഡാന്‍സിനിടെയില്‍ വില്ലനായി നായ, വീഡിയോ വൈറല്‍

ഈ വീഡിയോ കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസിലാകും ഇതൊരു വനത്തിൽ നിന്നുള്ളതാണെന്ന്.  വീഡിയോയിൽ അപകടകാരിയായ ഒരു രാജവെമ്പാല അങ്ങോട്ടും ഇങ്ങോട്ടും ഇഴയുന്നത് നിങ്ങൾക്ക് കാണാം പെട്ടെന്നാണ്  അതിന്റെ മുന്നിലേക്ക് ഒരു ചേര പാഞ്ഞെത്തുന്നതും പിന്നീട് സംഭവിക്കുന്നതുമായ പോരാട്ടവുമാണ് വീഡിയോയിൽ. 

ഒരു പക്ഷെ രാജവെമ്പാലയും ചേരയും തമ്മിലുള്ള പോരാട്ടം നിങ്ങൾ മുൻപ് കണ്ടിട്ടുതന്നെ ഉണ്ടാവില്ല.  ഏകദേശം രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ രാജവെമ്പാലയെ കാണുന്ന ചേരയുടെ ഭാവം ഒന്ന് കാണേണ്ടത് തന്നെയാണ്.

Also Read: Viral Video: കളി പൂവനോട്, കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ

ഫ്രെയിമിൽ കാണുന്നത് ശരിക്കും നമ്മൾ ഒന്ന് കണ്ടിരുന്നുപോകും.  രണ്ടുപേരും നാക്കിട്ട് തല്ലുകൂടുകയാണോ എന്ന് പോലും നമുക്ക് തോന്നും അത്രയ്ക്ക് ഭയാനകവും രസകരവുമാണ് ഈ വീഡിയോ.  വീഡിയോ കാണാം..

ഇടയ്ക്ക് ഇരുവരും ഒന്ന് പിൻവാങ്ങാൻ ശ്രമിക്കുകയും പിന്നീട് പരസ്പരം നോക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.  എന്നാൽ പെട്ടെന്നാണ് രാജവെമ്പാല തനി സ്വരൂപം കാണിക്കുകയും ഒറ്റയടിക്ക് ചേരയുടെ നടുവിന് കേറി പിടിക്കുകയും ചെയ്തത്. 

Also Read: Viral Video | ഇന്റർനെറ്റിനെ ഇളക്കിമറിച്ച് വീണ്ടും 'ഡാൻസിം​ഗ് ദാദി', സാറ അലിഖാന്റെ ചക ചക്കിന് ചുവടുവെച്ച് ഈ 63കാരി

ചേര രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിന്നീട് കാണുന്നത് ചേരയെ വിഴുങ്ങുന്ന രാജവെമ്പാലയെയാണ്. ശരിക്കും പറഞ്ഞാൽ വീഡിയോ കണ്ടാൽ നമ്മൾ ഞെട്ടുമെന്ന കാര്യത്തിൽ സംശയമില്ല.    

ഇതുവരെ 1.47 കോടിയിലധികം ആളുകൾ കാണുകയും പതിനായിരത്തോളം ലൈക്ക് ലഭിക്കുകയും ചെയ്ത  ഈ വീഡിയോ National Geographic യൂട്യൂബ് ചാനലിലൂടെയാണ് വൈറലാകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News