കൊല്‍ക്കത്ത: കോവിഡ് വ്യാപനം മൂലം, സംസ്ഥാനത്ത് ഈ വര്‍ഷം ദുര്‍ഗാ പൂജ നിരോധിച്ചുവെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ( West Bengal CM) മമത ബാനര്‍ജി (Mamata Banerjee)...
ഈ വര്‍ഷം ദുര്‍ഗാ പൂജ (Durga Puja) നിരോധിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും രാജ്യത്തെ ഒരു പ്രമുഖ പാര്‍ട്ടിയുടെ IT Cell ആണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും BJPയെ പരോക്ഷമായി വിമര്‍ശിച്ച് മമത ബാനര്‍ജി പറഞ്ഞു.
ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമെന്ന് തെളിയിച്ചാല്‍ ഞാന്‍ 101 തവണ ഏത്തമിടും,തെളിഞ്ഞില്ലെങ്കില്‍ തിരിച്ച് ഏത്തമിടീപ്പിക്കുമെന്നും വികാരാധീനയായി മമത ബാനര്‍ജി പറഞ്ഞു. ദുര്‍ഗാപൂജ ഒഴിവാക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് നടന്നിട്ടില്ലെന്നും പൊതുജനങ്ങള്‍ ഒരിക്കലും ഇത് പൊറുക്കില്ല എന്നും മമത വ്യക്തമാക്കി.
ഒരു പാര്‍ട്ടിയുടെയും പേര് പറയാതെ BJP IT Cell ആണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും മമത ബാനര്‍ജി സൂചന നല്‍കി. കൂടാതെ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്താനും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അവര്‍ സംസ്ഥാന പോലീസിന് നിര്‍ദ്ദേശവും നല്‍കി.
Also read: തൃണമൂലിന്‍റെ വിജയം ബിജെപിയുടെ ധാര്‍ഷ്ട്യത്തിനുള്ള മറുപടി!!
ലോക്ക് ഡൗണിന് ശേഷം ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കായുളള തയ്യാറെടുപ്പുകള്‍ പലഭാഗത്തായി നടക്കവെയാണ് ദുര്‍ഗാ പൂജ വേണ്ടെന്നുവെക്കുമെന്ന പ്രചരണങ്ങള്‍ വ്യാപകമായി പശ്ചിമ ബംഗാള്‍ കേന്ദ്രീകരിച്ച് നടന്നത്. പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ആഘോഷമാണ് ദുര്‍ഗാ പൂജ. ദുര്‍ഗാ പൂജ നടക്കില്ല എന്ന പ്രചാരണം ജനങ്ങളിലും ആശങ്കയുളവാക്കിയിരുന്നു.